konnivartha.com : അസം റൈഫിൾസ് / സിഎപിഎഫ് വിരമിച്ച ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ (വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡ്) വാർബിന്റെ യോഗം ചേരും. 2023 ജൂൺ 24 ന് രാവിലെ 11 മണിക്ക് ഗ്രൂപ്പ് സെന്ററിലെ മെൻസ് ക്ലബിലാണ് യോഗം. വിനോദ് കാർത്തിക് ഡിഐജിപി, ഗ്രൂപ്പ് സെന്റർ, സി ആർ പി എഫ്, പള്ളിപ്പുറം അധ്യക്ഷനാകും. അസം റൈഫിൾസ് / സിഎപിഎഫ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.