Trending Now

കുഞ്ഞുങ്ങളെ പ്രഭാതത്തില്‍ ഊട്ടുവാന്‍ അരുവാപ്പുലം പഞ്ചായത്തില്‍ കഴിവ് ഉള്ളവര്‍ ഉണ്ട് കോന്നി പഞ്ചായത്തില്‍ ഇല്ല

കോന്നി :പഞ്ചായത്ത് പരിധിയില്‍ ഉള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍കുവാന്‍ കഴിവുള്ള പഞ്ചായത്തുകള്‍ പോലും കുഞ്ഞുങ്ങളോട് മുഖം തിരിക്കുമ്പോള്‍ അരുവാപ്പുലം പഞ്ചായത്ത് മാതൃകാ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നു .അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ ഉള്ള രണ്ടു സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കുവാന്‍ പഞ്ചായത്ത് തുക വക ഇരുത്തുകയും ഏതാനും വര്‍ഷമായി മുടക്കം കൂടാതെ പദ്ധതി നടപ്പിലാക്കുന്നു .എന്നാല്‍ വരുമാനത്തില്‍ ഏറെ മുന്നില്‍ ഉള്ള കോന്നി പഞ്ചായത്തില്‍ ഒറ്റ സര്‍ക്കാര്‍ സ്ക്കൂളിലും കുഞ്ഞുങ്ങള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍കുന്നില്ല .ഇതിനുള്ള പദ്ധതി കള്‍ക്ക് തുടക്കം കുറിക്കുവാന്‍ വിദ്യാഭ്യാസ കമ്മറ്റി യുടെ മേധാവി പോലും പഞ്ചായത്ത് കമ്മറ്റി മുന്‍പാകെ വിഷയം അവതരിപ്പിക്കുന്നില്ല .ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്ന കോന്നി ഗവ :എല്‍ പി സ്കൂളില്‍ ആദ്യപടിയായി പദ്ധതി നടപ്പിലാക്കണം .ഇക്കാര്യം ഉന്നയിച്ചു” കോന്നി വാര്‍ത്ത ഡോട്ട് കോം” മുഖ്യ മന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ഈ നിവേദനം പൊതു വിദ്യാഭ്യാസ മേധാവിക്ക് മുഖ്യ മന്ത്രി കൈമാറുകയും ചെയ്തു .വിദ്യാഭ്യാസ വകുപ്പ് മേധാവി തുടര്‍ നടപടികള്‍ക്ക് വേണ്ടി ഫയല്‍ ജില്ലാ കലക്ടര്‍ ക്കോ പഞ്ചായതിനോ നല്‍കിയിട്ടില്ല .കോന്നി പഞ്ചായത്തിന് സ്വയം തീരുമാനിക്കാവുന്ന വിഷയം പോലും പരിഗണിക്കുന്നില്ല എന്നുള്ള പരാതി ഉണ്ട് .പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി മേധാവിയെ ഇരുത്തിക്കൊണ്ട് കോന്നി ഗവ എല്‍ പി സ്കൂള്‍ അധികാരികള്‍ ഇക്കാര്യം പറഞ്ഞു എങ്കിലും ഇവര്‍ കൈമലര്‍ത്തി കാണിച്ചു .ഫണ്ട് വെക്കുവാന്‍ വകുപ്പ് ഇല്ലാ എന്നുള്ള മറുപടി നിസാരമായി പറഞ്ഞ ഈ ജന പ്രതിനിധി യ്ക്ക് മുന്നില്‍ അരുവാപ്പുലം പഞ്ചായത്ത് മാതൃകാ പ്രവര്‍ത്തനം നടത്തുന്നത് കാണുക .
ഫണ്ട് അനുവദിക്കുവാന്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുവാദം മതി .കുഞ്ഞുങ്ങള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍കുവാന്‍ പ്രതിപക്ഷം ഒരിക്കലും”വിശപ്പില്‍ ഉടക്കില്ല ”
‘ആയതിനാല്‍ മനസ്സ് നന്നാവുകയും കോന്നി പഞ്ചായത്ത് നമ്മുടെ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍കുവാന്‍ പദ്ധതി നടപ്പിലാക്കണം .ദൂരെ സ്ഥലങ്ങളില്‍ നിന്ന് രാവിലെ സ്കൂളില്‍ എത്തുന്ന കുഞ്ഞുങ്ങളുടെ വയര്‍ നിറയ്ക്കുവാന്‍ പഞ്ചായത്ത് മനസ്സ് തുറക്കണം .സ്കൂള്‍ അധികാരികള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‍കണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട് . പഞ്ചായത്ത് കുഞ്ഞുങ്ങളെ കയ്യോഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ കുഞ്ഞുങ്ങളുടെ പ്രഭാത ഭക്ഷണ അവകാശ ആവശ്യം മുന്‍നിര്‍ത്തി “കോന്നി വാര്‍ത്ത ഡോട്ട് കോം “ബഹുമാന്യ കോടതിയെ സമീപിക്കുവാന്‍ ഉള്ള നിയമ നടപടി കള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ബഹുമാന്യ നാട്ടുകാര്‍ ,പൊതു പ്രവര്‍ത്തകര്‍ കക്ഷി രാഷ്ടീയം മറന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ,പ്രിയപ്പെട്ട സുഹൃത്തുക്കള്‍ എന്നിവര്‍ കക്ഷി ചേരണം .ഇതിനായി വിപുലമായ ഒപ്പ് ശേഖരണം നടത്തുവാന്‍” കോന്നി വാര്‍ത്ത”യുടെ പ്രതിനിധികള്‍ എത്തും .ബഹുമാന്യ കോന്നി എം എല്‍ എ അഡ്വ അടൂര്‍ പ്രകാശ്‌ മുന്‍കൈ എടുത്തു നമ്മുടെ കോന്നി പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി സ്ക്കൂളിലെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രഭാത ഭക്ഷണ പദ്ധതി ക്ക് വേണ്ടി പഞ്ചായത്ത് അധികാരികളില്‍ നിര്‍ദേശം നല്‍കണം എന്ന് അപേക്ഷിക്കുന്നു .നമ്മുടെ കുഞ്ഞുങ്ങള്‍ വയര്‍ വിശന്ന് പഠിക്കുന്നത് ശെരിയാണോ …അഭിപ്രായം തുറന്നു എഴുതുക .
സത്യം വദ :ധര്‍മ്മം ചര :കോന്നി വാര്‍ത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!