Trending Now

സ്വന്തം ബ്രാൻഡിൽ അരി : അരുവാപ്പുലം കുത്തരി

 

konnivartha.com: നെൽകൃഷി അന്യം നിന്നു പോകുന്ന കോന്നിയിൽ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുന്ന തിരക്കിൽ ആണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തും കൃഷിഭവനും . കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഓപ്പറേഷൻ പാഡി എന്ന പേരിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ തരിശു നിലങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിലെ നൂറു പറ ഏലയും മുതുപേഴുങ്കൽ ഏലയും കൃഷിക്ക് വിട്ടു നൽകാമെന്ന് വസ്തു ഉടമസ്ഥൻ അറിയിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക കർമ്മ സമിതിയും നാട്ടുകാരും ഒറ്റകെട്ടായി നിന്ന് നടത്തിയ പ്രവർത്തനത്തിൽ പദ്ധതി സാധ്യമാവുകയായിരുന്നു.

 

ആദ്യ ഘട്ടത്തിൽ പതിനഞ്ച് ടൺ നെല്ലാണ് ലഭിച്ചത്. അരുവാപ്പുലത്തിന്റെ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുക എന്നത് ഗ്രാമപഞ്ചായത്ത് ആശയം ആയിരുന്നു. അരുവാപ്പുലം സ്മാർട്ട് കൃഷിഭവൻ, വിള ആരോഗ്യ പരിപാലനകേന്ദ്രം, അരുവാപ്പുലം ബ്രാൻഡ് കുത്തരി വിപണനം എന്നീ പരിപാടികളുടെ ഉദ്ഘാടനം ജൂൺ 16 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. അഡ്വ കെ യൂ ജനീഷ് കുമാർ എം എൽ എ, എംപി ആന്റോ ആന്റണി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ പ്രതി നിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.