KONNIVARTHA.COM:പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് വിജയിച്ചത് .
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം –
എല്‍.ഡി.എഫ്-7, യു.ഡി.എഫ്-7,
എൻ.ഡി.എ-1, സ്വതന്ത്രൻ-4
konnivartha.com: സംസ്ഥാനത്ത് ഇന്നലെ (മേയ് 30) നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു.
എൽ.ഡി.എഫ്. കക്ഷി നില – 7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1)
യു.ഡി.എഫ്. കക്ഷി നില – 7 – (ഐ.എൻ.സി. (ഐ) 6, ഐ.യു.എം.എൽ 1)
എൻ.ഡി.എ. കക്ഷി നില – 1 – (ബി.ജെ.പി 1)
സ്വതന്ത്രർ – 4
ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് ഏഴ്, എൻ.ഡി.എ രണ്ട്, ജനപക്ഷം (സെക്കുലർ) ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.
ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി കോർപ്പറേഷൻ സ്ഥാനാർത്ഥികൾ ജില്ലാ കളക്ടർക്കുമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.
ക്രമ നം. | ജില്ല | തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും | നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും | സിറ്റിംഗ് സീറ്റ് | ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി/ മുന്നണി |
ഭൂരി പക്ഷം |
1 | തിരുവനന്തപുരം | സി 01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ | 18-മുട്ടട | CPI(M) | അജിത് രവീന്ദ്രൻ | CPI(M) | 203 |
2 | തിരുവനന്തപുരം | ജി 56 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് | 10- കാനാറ | INC | അപര്‍ണ ടീച്ചർ | INC | 12 |
3 | കൊല്ലം | ജി 29 അഞ്ചൽ ഗ്രാമപഞ്ചായത്ത് | 14-തഴമേൽ | BJP | ജി.സോമരാജൻ | CPI | 264 |
4 | പത്തനംതിട്ട | ജി 38 മൈലപ്ര
ഗ്രാമ പഞ്ചായത്ത് |
05-പഞ്ചായത്ത് വാർഡ് | CPI(M) | ജെസി വര്‍ഗീസ് | INC | 76 |
5 | ആലപ്പുഴ | എം 15 ചേർത്തല മുനിസിപ്പൽ കൗൺസിൽ | 11-മുനിസിപ്പൽ ഓഫീസ് | Independent | എ. അജി | Independent | 310 |
6 | കോട്ടയം | എം 17 കോട്ടയം മുനിസിപ്പൽ കൗൺസിൽ | 38-പുത്തൻതോട് | INC | സൂസൻ കെ സേവ്യർ | INC | 75 |
7 | കോട്ടയം | ജി 62 മണിമല ഗ്രാമ പഞ്ചായത്ത് |
06-മുക്കട | CPI(M) | സുജാ ബാബു | CPI(M) | 127 |
8 | കോട്ടയം | ജി 36 പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് |
01-പെരുന്നിലം | Janpaksham Secular | ബിന്ദു അശോകൻ | CPI(M) | 12 |
9 | എറണാകുളം | ജി 55 നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് |
06-തുളുശ്ശേരിക്കവല | BJP | അരുണ്‍ സി ഗോവിന്ദൻ | CPI(M) | 99 |
10 | പാലക്കാട് | ജി 54 പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് |
08-ബമ്മണ്ണൂർ | INC | ഭാനുരേഖ.ആർ | Independent | 417 |
11 | പാലക്കാട് | ജി 66 മുതലമട ഗ്രാമ പഞ്ചായത്ത് |
17-പറയമ്പള്ളം | CPI(M) | മണികണ്ഠൻ.ബി | Independent | 124 |
12 | പാലക്കാട് | ജി 19 ലെക്കിടി പേരൂർ ഗ്രാമ പഞ്ചായത്ത് |
10-അകലൂർ ഈസ്റ്റ് | CPI(M) Independent |
മണികണ്ഠൻ മാസ്റ്റർ | Independent | 237 |
13 | പാലക്കാട് | ജി 36.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് |
03-കല്ലമല | CPI | ശോഭന | BJP | 92 |
14 | പാലക്കാട് | ജി.33 കരിമ്പ ഗ്രാമ പഞ്ചായത്ത് |
01-കപ്പടം | INC | നീതു സുരാജ് | INC | 189 |
15 | കോഴിക്കോട് | ജി 45 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് |
07-ചേലിയ ടൗൺ | INC | അബ്ദുള്‍ ഷുക്കൂർ | INC | 112 |
16 | കോഴിക്കോട് | ജി 58 പുതുപ്പാടി ഗ്രാമ പഞ്ചായത്ത് |
05-കണലാട് | INC | അജിത മനോജ് | CPI(M) | 154 |
17 | കോഴിക്കോട് | ജി 13 വേളം ഗ്രാമ പഞ്ചായത്ത് |
11-കുറിച്ചകം | CPI(M) | പി.എം.കുമാരൻ മാസ്റ്റർ | CPI(M) | 126 |
18 | കണ്ണൂർ | സി 06 കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ | 14-പള്ളിപ്രം | IUML | എ.ഉമൈബ | IUML | 1015 |
19 | കണ്ണൂർ | ജി 01 ചെറുതാഴം ഗ്രാമ പഞ്ചായത്ത് |
16-കക്കോണി | CPI(M) | യു.രാമചന്ദ്രൻ | INC | 80 |