Trending Now

നല്ല നമസ്കാരം നേരുന്നു:ഡോ :എം .എസ് സുനിലിന് ആശംസകള്‍

സാമൂഹിക പ്രവര്‍ത്തക ഡോ: എം .എസ് സുനില്‍ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച്‌ നല്‍കുന്ന 87- )മത്തെ വീട് കൈമാറി .മൂന്നു മുറിയും അടുക്കളയും മറ്റ് സൌകര്യവും ചേര്‍ന്നുള്ള വീട് പ്രവാസിയായ ജോര്‍ജ് ഫ്രാന്‍സിസ് ,ജയ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്തോടെ യാണ് നിര്‍മ്മിച്ച്‌ നല്‍കിയത് .അടൂര്‍ ഇളം ഗ മംഗലം വയലിന്‍ കരോട്ട് വിധവയായ അമ്മിണിക്കും രണ്ടു പെണ്മക്കള്‍ക്കും വേണ്ടിയാണ് വീട് നല്‍കിയത് .വീടിന്‍റെ താക്കോല്‍ ദാനം അടൂര്‍ ആര്‍ ഡി ഒ എം. എ റഹിം നിവ്വഹിച്ചു .പഞ്ചായത്ത് അംഗം രാധാമണി ,സന്തോഷ്‌ ,ജയലാല്‍ ,ബേബി കുട്ടി എന്നിവര്‍ സംസാരിച്ചു .വീടില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന എം എസ് സുനില്‍ ആദിവാസി മേഖലയില്‍ വര്‍ഷങ്ങളായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു .നിരവധി സ്ഥലത്ത് വായന ശാലകള്‍ തുടങ്ങി .പത്തനംതിട്ട നിവാസിയായ ഡോ :എം എസ് സുനിലിന് ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് നൂറു കണക്കിന് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് .പാവങ്ങള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച്‌ നല്‍കുന്ന നന്മ നിറഞ്ഞ ഈ മനസ്സിന് ഇന്നത്തെ നല്ല നമസ്കാരം നേരുന്നു

==============================

ദേവിക രമേശ്‌ /@കോന്നി വാര്‍ത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!