Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/04/2023)

 

വനസൗഹൃദസദസ് ഏപ്രില്‍ 23 ന് ചിറ്റാറില്‍

വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുക്കും
വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഏപ്രില്‍ 23 ന് രാവിലെ 10ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനസൗഹൃദ ചര്‍ച്ച സംഘടിപ്പിക്കും. ഇതിനൊപ്പം നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.

ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പഞ്ചായത്ത് തലത്തിലുള്ള വനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 11ന് പത്തനംതിട്ട ജില്ലയിലെ വനസൗഹൃദ സദസ് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വിവിധ ധനസഹായങ്ങളുടെയും ആനൂകൂല്യങ്ങളുടെയും വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും.

ആന്റോ ആന്റണി എംപി വിശിഷ്ട അതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സതേണ്‍ സര്‍ക്കിള്‍ കൊല്ലം ഡോ. സഞ്ജയന്‍ കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പി.സി.സി.എഫ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിങ്, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ, കൊല്ലം സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മ്മ പരിപാടിയാണ് വനസൗഹൃദസദസ്. വയനാട് മാനന്തവാടിയില്‍ ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച വന സൗഹൃദസദസ് സംസ്ഥാനത്ത് 20 വേദികളിലായി സംഘടിപ്പിക്കും. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിനും വനംവകുപ്പ് കൈകൊണ്ടതും സ്വീകരിച്ച് വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരണം നല്‍കുന്നതിനുമാണ് വനസൗഹൃദസദസ് സംഘടിപ്പിക്കുന്നത്.

വനത്തിനുള്ളിലും വനാതിര്‍ത്തിയിലും താമസിക്കുന്ന ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച്, പ്രാദേശിക പരിഗണന നല്‍കി നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പൊതുജനപങ്കാളിത്തത്തിലൂടെ വനപരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വനസദസ് ലക്ഷ്യമിടുന്നു.

വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളായ അങ്ങാടി, കൊറ്റനാട്, കോട്ടങ്ങല്‍, നാറാണമൂഴി, പഴവങ്ങാടി, പെരുനാട്, വടശേരിക്കര, അരുവാപ്പുലം, ചിറ്റാര്‍, കലഞ്ഞൂര്‍, കോന്നി, മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, റാന്നി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സുസ്ഥിര സാങ്കേതിക ഗവേഷണ പദ്ധതിയും
നിര്‍മാണ ദ്രവ്യ പരിശോധന ലബോറട്ടറി മന്ദിരവും ഉദ്ഘാടനം ഏപ്രില്‍ 22 ന്

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആധുനിക യന്ത്ര സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ലബോറട്ടറി മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ഏപ്രില്‍ 22 ന് വൈകുന്നേരം 3.30 ന് മത്സ്യബന്ധന- സാംസ്‌കാരിക -യുവജന
കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ അതിഥിയാകും.

സുസ്ഥിര നിര്‍മാണ വിദ്യയില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ് കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം. വാസ്തുശില്‍പ, ചുമര്‍ചിത്രകലാ പൈത്യകത്തെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം പ്രകൃതി സൗഹൃദ നിര്‍മാണ വിദ്യകള്‍ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും വാസ്തു വിദ്യാ ഗുരുകുലം ഏറ്റെടുത്തിരിക്കുന്നു. ജലാംശത്തെ അതിജീവിക്കുന്ന മണ്ണ് നിര്‍മിതികള്‍ സംബന്ധിച്ചും നിര്‍മാണ/ പൊളിക്കല്‍ മാലിന്യങ്ങളുടെ പുനരുപയോഗം സംബന്ധിച്ചുമുള്ള പദ്ധതി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.

പൊളിച്ച കെട്ടിടത്തിന്റെ ഇഷ്ടികയും കോണ്‍ക്രീറ്റ് ഖരമാലിന്യങ്ങളും പുനരുപയോഗം ചെയ്താണ് സുസ്ഥിര നിര്‍മാണ വിദ്യാ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറി മന്ദിരം നിര്‍മിച്ചത്.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, വാസ്തുവിദ്യ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി. ശങ്കര്‍, വാസ്തു വിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലയിലെ ആദിവാസി ഊരുകളിലേക്ക് നേരിട്ട് റേഷന്‍ എത്തിക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി നടപ്പാക്കുന്നതിന് വനമേഖലകളില്‍ സഞ്ചരിക്കാന്‍ ശേഷിയോടുകൂടിയ ജീപ്പ് /പിക്കപ്പ് വാന്‍ ദിവസ വാടകയ്ക്കോ /കൊണ്ടുപോകുന്ന അളവിനനുസരണമായി കിലോമീറ്റര്‍/ക്വിന്റല്‍ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29 ന് പകല്‍ മൂന്നിന് മുന്‍പ്. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :0468-2222612.

നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള അഡ്മിറ്റ് കാര്‍ഡ്

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ിമ്ീറമ്യമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷ ഏപ്രില്‍ 29 ശനിയാഴ്ചയാണ്. അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ സെന്ററുകളില്‍ കൃത്യസമയത്തിനു മുന്‍പായി എത്തിച്ചേരണം.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സുസ്ഥിര സാങ്കേതിക ഗവേഷണ പദ്ധതിയും

നിര്‍മാണ ദ്രവ്യ പരിശോധന ലബോറട്ടറി മന്ദിരവും ഉദ്ഘാടനം ഏപ്രില്‍ 22 ന്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആധുനിക യന്ത്ര സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ലബോറട്ടറി മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഏപ്രില്‍ 22 ന് വൈകുന്നേരം 3.30 ന് മത്സ്യബന്ധന- സാംസ്‌കാരിക -യുവജന
കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ അതിഥിയാകും.

സുസ്ഥിര നിര്‍മാണ വിദ്യയില്‍ പുതിയ ചുവടു വെപ്പുകള്‍ നടത്തുകയാണ് കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തു വിദ്യാ ഗുരുകുലം. വാസ്തുശില്‍പ,ചുമര്‍ചിത്രകലാ പൈത്യകത്തെ പരിപോഷിക്കുന്നതിനോടൊപ്പം പ്രകൃതി സൗഹൃദ നിര്‍മാണ വിദ്യകള്‍ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും വാസ്തു വിദ്യാ ഗുരുകുലം ഏറ്റെടുത്തിരിക്കുന്നു.ജലാംശത്തെ അതിജീവിക്കുന്ന മണ്ണ്‌നിര്‍മിതികള്‍ സംബന്ധിച്ചും നിര്‍മാണ/ പൊളിക്കല്‍ മാലിന്യങ്ങളുടെ പുനരുപയോഗം സംബന്ധിച്ചുമുള്ള പദ്ധതി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

പൊളിച്ച കെട്ടിടത്തിന്റെ ഇഷ്ടികയും കോണ്‍ക്രീറ്റ് ഖരമാലിന്യങ്ങളും പുനരുപയോഗം ചെയ്താണ്സുസ്ഥിര നിര്‍മാണ വിദ്യാ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറി മന്ദിരം നിര്‍മിച്ചത്.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി,പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായര്‍,ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍ ,വാസ്തുവിദ്യ ഗുരുകുലം ചെയര്‍മാന്‍ ഡോ.ജി ശങ്കര്‍, വാസ്തു വിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ അരലക്ഷം കടന്ന് തൊഴിലുറപ്പ് ദിനങ്ങള്‍

എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 51884 തൊഴില്‍ദിനങ്ങളോടുകൂടി 209.25 ലക്ഷം രൂപ ചിലവഴിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണപ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി മഴക്കുഴി നിര്‍മാണവും കയ്യാലക്കെട്ടും, സുഭിക്ഷ കേരളവുമായി ബന്ധപ്പെട്ട് കൃഷി സ്ഥലം ഒരുക്കല്‍, തീറ്റപ്പുല്‍കൃഷി, വ്യക്തിഗത ആസ്തികളായ കാലിതൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കമ്പോസ്റ്റ്, സോക്ക്പിറ്റ്, അസോളടാങ്ക് എന്നിവയുടെ നിര്‍മ്മാണം, ഗ്രാമീണറോഡുകളുടെ കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണം, അമൃത് സരോവര്‍ പദ്ധതിയുടെ ഭാഗമായി തെള്ളിയൂര്‍ ചിറ നവീകരണം, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ലൈഫ് ഭവനനിര്‍മ്മാണത്തിനുള്ള തൊഴില്‍ ദിനങ്ങള്‍ എന്നീ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു.

ഈ സാമ്പത്തികവര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ 795 തൊഴിലാളികളില്‍ 757 പേര്‍ സ്ത്രീകളും ലൈഫ് ഭവന നിര്‍മ്മാണത്തില്‍ ഉള്ളവര്‍ ഉള്‍പ്പെടെ 38 പുരുഷന്‍മാര്‍ക്കും തൊഴില്‍ ലഭിച്ചു. 184 തൊഴിലാളികള്‍ക്ക് 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിച്ചു.

കുളം നവീകരണം ഉദ്ഘാടനം

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 14 -ാം വാര്‍ഡിലെ ചിറയ്ക്കല്‍ കുളത്തിന്റെ നവീകരണ ഉദ്ഘാടനം സാഹിത്യകാരന്‍ ഡോ. രാജരാജവര്‍മ്മ നിര്‍വഹിച്ചു. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 12 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി. എബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, ജില്ലാ പഞ്ചായത്തംഗം രാജി പി. രാജപ്പന്‍ , വിവിധ സമിതി അധ്യക്ഷന്‍മാരായ സാജന്‍ മാത്യു, ലീലാമ്മ സാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആര്‍. അനില്‍കുമാര്‍ , ആര്‍ കൃഷ്ണകുമാര്‍, ജോബി പറങ്കിമൂട്ടില്‍, കെ.സുഗതകുമാരി, ശോഭാ മാത്യു, ശ്രീജ ടി. നായര്‍, ജോയിന്റ് ബിഡിഒ റ്റി. എസ്. നിസാം , അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം ക്ലാസ് പ്രവേശനം: അഭിമുഖം 25 ന്

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിനായി ഏപ്രില്‍ 25 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ അധികരിക്കാത്ത പട്ടിക വര്‍ഗക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എസ്.സി , മറ്റു വിഭാഗക്കാര്‍ക്ക് 10 ശതമാനം സീറ്റുകള്‍ വീതം മാറ്റിവെച്ചിട്ടുണ്ട്.)

താല്‍പര്യമുള്ള രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി ഏപ്രില്‍ 25 ന് രാവിലെ 10 ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി പി.ഒ, 689672, റാന്നി തോട്ടമണ്‍ എസ്.ബി.ഐ ക്ക് സമീപം എന്ന വിലാസത്തില്‍ എത്തണം. കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, തുടങ്ങിയ രേഖകള്‍ , തങ്ങള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരല്ല എന്ന രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ അന്നേ ദിവസം കൈയില്‍ കരുതണം. ഫോണ്‍ : 04735 227703.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2/ലാബ് അസിസ്റ്റന്റ് ഗ്രേഡ്2 (കാറ്റഗറി നം. 162/2022) തസ്തികയുടെ 12.04.23 തീയതിയില്‍ പ്രസിദ്ധീകരിച്ച 13/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

© 2025 Konni Vartha - Theme by
error: Content is protected !!