konnivartha.com : പരിശുദ്ധൻ ഒരിക്കലും മരിക്കുന്നില്ല. വിശ്വാസികൾക്കിടയിൽ ജീവിക്കുകയാണ്
ഇവിടുത്തെ അനുഗ്രഹമെന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി
ആഴത്തിൽ വേരുള്ള വൃക്ഷം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു.നല്ല പ്രവർത്തികൾ വഴി നമ്മൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകണം അടിസ്ഥാനപരമായ നല്ല വിശ്വാസമാണ് നമ്മൾക്കുള്ളത്.
ചില മനുഷ്യർക്ക് എങ്ങനെ നല്ല മനുഷ്യരാകാൻ കഴിയും.കർത്താവ് പറഞ്ഞിരിക്കുന്നു സാത്താനാണ് – സാത്താൻ മോഷ്ടിക്കുന്നവനാണ് പ്രാർത്ഥനയും, നോമ്പും നമ്മൾ ധരിച്ചവരാകണം.
സത്യത്തിൻ വേണ്ടി രക്തസാക്ഷിയായ പിതാവാണ് മോർ ഏലിയാസ് ബാവയുടെ പ്രതിനിധി മോർ യാക്കൂബ് ബബാവി മെത്രാപ്പോലിത്ത മഞ്ഞിനിക്കയിൽ പറഞ്ഞു.
91 മത് മഞ്ഞിനിക്കര പെരുന്നാൾ തീർത്ഥാടക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നല്ല പ്രവർത്തികൾ വഴി നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകണം. അടിസ്ഥാനപരമായ നല്ല വിശ്വാസമാണ് നമ്മൾക്കുള്ളത്. ചില മനുഷ്യർക്ക് എങ്ങനെ നല്ല മനുഷ്യരാകാൻ കഴിയും. കർത്താവ് പറഞ്ഞിരിക്കുന്ന സാത്താൻ മോഷ്ടാവാണ്. പ്രാർത്ഥനയും, നോമ്പും നമ്മൾ ധരിച്ചവരാകണം. സത്യത്തിനു വേണ്ടി രക്തസാക്ഷിയായ പിതാവാണ് മോർ ഏലിയാസ് ത്രി ദ്വിയൻ ബാവാ യെന്നും അദ്ദേഹം പറഞ്ഞു.
സഭ എന്നും വഞ്ചിക്കപ്പെട്ടിട്ടെ ഉള്ളുവെന്നും, 60 ഓളം പള്ളികൾ നഷ്ടപ്പെട്ടു . മുഖ്യമന്ത്രി പോലും പറഞ്ഞത് ക്രിസ്തുവിന്റെ സാക്ഷ്യമുള്ളവരായി ഇരു സഭകളും മാറാനാണ്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലായെന്ന ദാർഷ്ട്യത്തോടെയുള്ള നിലപാടാണ് മലങ്കര ഓർത്തഡോക്സ് വിഭാഗം പുലർത്തുന്നത്.
ഒരു ഗവൺമെന്റിന് ഇപ്പോഴത്ത അവസ്ഥ നോക്കി നിൽക്കാൻ കഴിയുമോ
സർക്കാർ ഇതിനൊരു പരിഹാരം കാണുമെന്ന് വിശ്വസിക്കുകയാണ്. ഒരുവന്റെ കൈയ്യിലെ മുതൽ തട്ടിയെടുക്കുകയാണ് മറു വിഭാഗം ചെയ്യുന്നത്.
ഇത് നീതികേടാണെന്ന് വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഉള്ളത്. അവകാശപ്പെട്ടതും, നഷ്ടപ്പെട്ടതും തിരിച്ചു കിട്ടാൻ ഞങ്ങൾക്ക് അർഹതയുണ്ട് വിശ്വാസ സമൂഹമാണ് യാക്കോബായ സഭയുടെ കരുത്ത്. വിശ്വാസത്തെ വിട്ട് ഒരു വിശ്വാസിയും പോകുന്നില്ല. പോകുകയുമില്ല.
വിശ്വാസത്തിൽ വ്യതിചലിക്കാതെ സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ യാക്കോബായ സഭ നിലകൊള്ളുമെന്ന് മെത്രാ പോലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി.
ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ഉച്ചയോടെ കബറിങ്കൽ എത്തി ധൂപ പ്രാർത്ഥന നടത്തി.വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥാടക സംഗമം നടത്തി.
ഗീവർഗീസ് മോർ അത്താനാസ്യോസ്, മോർ ക്രിസ്റ്റ ഫോറസ് മർക്കോസ് മെത്രാപ്പോലിത്ത, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, മോർ ദീയസ്കോറസ് കുര്യാക്കോസ്, മോർ തീമോത്തിയോസ് തോമസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസ്യോസ് , മോർ കുര്യാക്കോസ് ഈവാനിയോസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അന്തിമോസ് മാത്യൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റെ ജോൺസൺ വിളവിനാൽ, ചെന്നീർക്കര പഞ്ചാ. പ്രസിഡന്റെ തോമസ് ജോർജ്ജ്, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് , ട്രസ്റ്റി C.K. ഷാജി ചൂണ്ടയിൽ, TU കുരുവിള, ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പാ, എന്നിവർ പ്രസംഗിച്ചു.
അഖില മലങ്കര അടിസ്ഥാനത്തിൽ സണ്ടേസ്‌കൂളിൽ എറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് ത്രിതീയൻ ഗോൾഡ് മെഡൽ ദാനം പരിശുദ്ധ യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും തീർത്ഥാടകസംഘത്തിന്റെ അവാർഡുകൾ മേലൽകുരിശു ദയറാ തലവനായ മോർ ദീയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമൺ ഭദ്രാസനത്തിന്റെ അവാർഡുകൾ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായും നൽകി.
. തീർത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തിൽ മോറാന്റെ കബറിങ്കൽ അഖണ്ഡ പ്രാർത്ഥനയും രാത്രിയിൽ നടത്തി. നാളെ പുലർച്ചെ 3 മണിക്ക് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് ക ത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ രാവിലെ 5.15 ന് പ്രഭാത പ്രാർത്ഥനയും, 5.45ന് മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (മെട്രോപ്പോലീത്തൻ ട്രസ്റ്റി) മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ മേഖല) മോർ ക്രിസ്‌തോഫോേറാസ് മർക്കോസ് മെത്രാപ്പോലീത്ത (പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി) എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, തുടർന്ന് 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി മോർ യാക്കൂബ് ബബാവിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും മോറാന്റെ കബറിങ്കലും മോർ യൂലിയോസ് ഏലിയാസ് ബാവാ, മോർ യൂലിയോസ് യാക്കൂബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും 10.30ന് സമാപന റാസയും നേർച്ച വിളമ്പും നടത്തുന്നതോടെ പെരുന്നാൾ സമാപിക്കും