Trending Now

റവ. ഡോ. പി. കെ. സാം മല്ലശേരി നിര്യാതനായി

 

മല്ലശേരി: കുഞ്ഞുകുഞ്ഞു ഉപദേശിയുടെയും സി. ടി. അന്നമ്മയുടെയും മകൻ റവ. ഡോ. പി കെ സാം മല്ലശേരി (88) നിര്യാതനായി.പരേതൻ പ്രശസ്ത സുവിശേഷകനും, കവിയും ഗാനരചയിതാവും, എഴുത്തുകാരനും ആയിരുന്നു. കവനന്റ് ഹോസ്പിറ്റൽ, ബൈബിൾ ക്രിസ്ത്യൻ ചർച്ചിന്റെയും സ്ഥാപകനും, YMCA പത്തനംതിട്ടയുടെ മുൻ പ്രസിഡന്റും, ഒഹായിയോയിലുള്ള മെലോൺ കോളേജിലെ മുൻ അസിസ്റ്റന്റ് ഡീനുമായിരുന്നു. ക്രിസ്‌തീയ ഗാനരചനയിൽ അനേകം ബഹുമതികൾ നേടിയിട്ടുള്ളതും, ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന “സീയോൻ മണാളനെ ശലേമിൻ പ്രിയനേ”, “യേശു എന്നും അഭയ കേന്ദ്രം” തുടങ്ങി പല പ്രശസ്ത ഗാനങ്ങളും രചിച്ചത് പരേതനായിരുന്നു.

ഭാര്യ: കുഞ്ഞുഞ്ഞമ്മ സാം അമ്പഴത്തും മൂട്ടിൽ കുടുംബാംഗമാണ്.മക്കൾ: ഡോ. സാംസൺ കെ സാം(മെഡിക്കൽ സുപ്രണ്ട്, തിരുവല്ല മെഡിക്കൽ മിഷൻ), ബെൻസൺ കെ സാം(സുവിശേഷകൻ), ഷാരോൺ ജോർജ്(യൂ. എസ്. എ), സ്റ്റീഫൻ കെ സാം(ഓസ്ട്രേലിയ)

മരുമക്കൾ: ഡോ. എലിസബത്ത് സാംസൺ, ആനി ബെൻസൺ, ടോം ജോർജ് ( പ്രശസ്ത ഹോളിവുഡ് സംവിധായകൻ, മലയാളം സിനിമ നിർമാതാവ്, നടൻ,) നിസ്സി സ്റ്റീഫൻ.

കൊച്ചുമക്കൾ: ദീപക് സാംസൺ, ക്രിസ്റ്റീന സാംസൺ, ജോ ബെൻസൺ സാം, ജെഫ് ബെൻസൺ സാം, ജൂഡിത്ത് അന്നാ ബെൻസൺ, തോമസ് ജോർജ് ജൂനിയർ, മാത്തൻ ജോർജ്, സാക്കറി ജോർജ്, സ്റ്റീവ് ജോർജ്, എഫ്രയീം സ്റ്റീഫൻ സാം, ഇമ്മാനുവേൽ സ്റ്റീഫൻ സാം.

പൊതുദര്ശനവും ശവസംസ്‌കാരവും മല്ലശ്ശേരി BCC ഹാളിൽ 29ാം തീയതി ബുധനാഴ്ച നടത്തപ്പെടും.പൊതു ദർശനം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!