Trending Now

മണ്ഡലക്കാല വ്രതം ജീവിതചര്യയുടെ ഭാഗമാക്കാം: തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍

 

ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന ഈ വ്രതാനുഷ്ഠാനങ്ങളില്‍ പലതും മനസിന്റെ ശുദ്ധിക്കും ശരീരത്തിന്റെ ഗുണത്തിനും സഹായകരമാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തി അനുയോജ്യമായ ചിട്ടകള്‍ ജീവിതത്തിന്റെ ഭാഗമാക്കാം.

അയ്യപ്പ ദര്‍ശനത്തിലൂടെ പകര്‍ന്നുകിട്ടുന്ന സ്വാമി ചൈതന്യത്തിന് പൂര്‍ണത ലഭിക്കാന്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം അത്യാവശ്യമാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പലരും ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതാനുഷ്ഠാനമെടുത്ത് ശബരിമലയില്‍ വരുന്നുണ്ട്. അതുപോലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കാനനപാതയിലൂടെ സ്വാമി ദര്‍ശനത്തിന് എത്തുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു