Trending Now

കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷൻ പുതുവൽസരാഘോഷം ഡിസംസബർ- 30 ന്

 

konnivartha.com : കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ ക്രിസ്മസ് പുതുവൽസരാഘോഷവും, കുടുംബ സംഗമവും (ജിംഗിൾ ബെൽ സ് ) 30 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ വനം റേഞ്ച് ഓഫീസിനു മുന്നിലുള്ള തേയിലശ്ശേരിയിൽ (റോൺ ഗാർഡൻസ് ) വീട്ടിൽ ക്രമീകരിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം 5 മുതൽ  കുട്ടികളുടെ വിവിധ കലാപരിപാടികൾ 6 30 നു ഉദ്ഘാടന സമ്മേളനവും നടക്കും പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരിയിൽ അന്ധ്യക്ഷത വഹിക്കുന്ന യോഗം കെ.യു ജനീഷ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർമാരായഎച്ച്. ഫൈസൽ ശോഭാ മുരളി , രക്ഷാധിക്കാരി വിബി ശ്രീനിവാസൻ . ശരത്ത് കുമാർ, ജഗീഷ് ബാബു,എം.സി രാധാകൃഷ്ണൻ നായർ ,രാജീസ് കൊട്ടാരം എന്നിവർ പ്രസംഗിക്കും. തുടർന്ന് ചടങ്ങിൽ വെച്ച് ഇ ജെ വർഗ്ഗീസ് ഇടയിൽ,പാർവ്വതി ജഗീഷ് (ഗായിക),ബീന റേച്ചൽ നിജു(കവിയത്രി ),ശ്രീവത്സൻ എന്നിവരെ ആദരിക്കും.രാത്രി – 7 മുതൽ കലാവിരുന്ന് നടക്കും.ഹിന്ദുസ്ഥാനി തബല ശ്രീവത്സൻ തുടർന്ന്
മ്യൂസിക്കൽ നൈറ്റിൽപാർവ്വതി ജഗീഷിന്റെ സംഗീത വിരുന്നും നടക്കും.സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും.

error: Content is protected !!