ശബരിമല: സന്നിധാനത്ത് അനധികൃത മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് നടത്തിയ കേന്ദ്രത്തിനെതിരേ നടപടി. സന്നിധാനം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ (ഡിസംബര്‍ 22)നടത്തിയ പരിശോധനയിലാണു മാളികപ്പുറം ജി.കെ.ഡി. ഗസ്റ്റ് ഹൗസിനു മുന്നില്‍ അനധികൃതമായി മൊബൈല്‍ ബാറ്ററി ചാര്‍ജിങ് കേന്ദ്രം കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടിക്ക് ഇലക്ട്രിക്കല്‍ വിഭാഗത്തിനു നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം പാണ്ടിതാവളത്തുള്ള ശാസ്താഹോട്ടലിന് സമീപം അനധികൃത മൊബൈല്‍ ബാറ്ററി ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ച സ്ഥാപനത്തിന് എതിരേ നടപടി സ്വീകരിച്ചിരുന്നു. അയ്യപ്പഭക്തരുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി കൂടുതല്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.