കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2022ന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍.നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ അനു, വിജി നൈനാന്‍, രാജലക്ഷ്മി, വിശാഖ് വെണ്‍പാല, ഗ്രാമപഞ്ചായത്ത് അംഗം പ്രീതി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപന സമ്മേളന ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് മൂന്ന് മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പഞ്ചായത്തിനെ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ആദരിക്കും. ഡിസംബര്‍ മൂന്നു വരെ നീണ്ടു നില്‍ക്കുന്ന കേരളത്സവത്തിന്റെ കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അത്ലറ്റിക്‌സ് മത്സരങ്ങള്‍ പെരിങ്ങര പിഎംവിഎച്ച്എസ് ഗ്രൗണ്ടിലും നടന്നു. കായിക മത്സരങ്ങള്‍ രണ്ട് മൂന്ന് തീയതികളില്‍ പെരിങ്ങര പിഎംവിഎച്ച്എസ് ഗ്രൗണ്ടിലും കാരയ്ക്കല്‍ പബ്ലിക് ലൈബ്രറി ഗ്രൗണ്ടിലും നടക്കും.