Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമല തീര്‍ഥാടനം : സ്റ്റീല്‍ പാത്രങ്ങളുടെ വില നിശ്ചയിച്ചു
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന സ്റ്റീല്‍, അലുമിനിയം, പിച്ചള പാത്രങ്ങളുടെ വില പുനര്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

സ്റ്റീല്‍ പാത്രങ്ങളുടെ സന്നിധാനത്തെ വില
തൂക്കം, അടിസ്ഥാന വില/കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന ക്രമത്തില്‍:
1 ഗ്രാം -50 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 60 ശതമാനവും.
51 ഗ്രാം-100 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 50 ശതമാനവും.
101 ഗ്രാം-150 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 40 ശതമാനവും.
151 ഗ്രാം-200 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 30 ശതമാനവും.

സ്റ്റീല്‍ പാത്രങ്ങളുടെ പമ്പയിലെ വില
തൂക്കം, അടിസ്ഥാന വില/ കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന ക്രമത്തില്‍:
1 ഗ്രാം -50 ഗ്രാം. 650 രൂപ, പാത്രവിലയും പാത്രവിലയുടെ 60 ശതമാനവും.
51 ഗ്രാം -100 ഗ്രാം, 650 രൂപ, പാത്രവിലയും പാത്രവിലയുടെ 50 ശതമാനവും.
101 ഗ്രാം-150 ഗ്രാം 650 രൂപ, പാത്രവിലയും പാത്രവിലയുടെ 40 ശതമാനവും.
151 ഗ്രാം-200 ഗ്രാം 650 രൂപ, പാത്രവിലയും പാത്രവിലയുടെ 30 ശതമാനവും.

200 ഗ്രാമിന് മുകളില്‍ അടപ്പോടുകൂടിയ സ്റ്റീല്‍ പാത്രങ്ങളുടെ വില:
സന്നിധാനത്ത് 650/കി.ഗ്രാം (പാത്രവില =പാത്രത്തിന്റെ ഗ്രാമിലുളള തൂക്കം X 65 പൈസ)
പമ്പയില്‍ 600/കിഗ്രാം. (പാത്രവില =പാത്രത്തിന്റെ ഗ്രാമിലുളള തൂക്കം X 60 പൈസ)

മറ്റെല്ലായിനം സ്റ്റീല്‍പാത്രങ്ങളുടെയും വില

സന്നിധാനം -600 / കി.ഗ്രാം.
പമ്പ – 550/ കി.ഗ്രാം.

അലുമിനിയം പാത്രം
സന്നിധാനം- അന്നഅലുമിനിയം 650/കി.ഗ്രാം
പമ്പ-അന്നഅലുമിനിയം 600 / കി.ഗ്രാം.

മറ്റെല്ലായിനം അലുമിനിയം പാത്രങ്ങളുടെയും വില
സന്നിധാനം- 600/കി.ഗ്രാം
പമ്പ- 550 / കി.ഗ്രാം.

പിച്ചള പാത്രം
സന്നിധാനം- 1150/കി.ഗ്രാം
പമ്പ- 1100 / കി.ഗ്രാം.

200 ഗ്രാം വരെ തൂക്കം വരുന്ന എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് കൃത്യത കൂടിയ ല(ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള) ഇലക്ട്രോണിക് ത്രാസുകള്‍ ഉപയോഗിക്കണം).

 

കൊതുക് ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

ബുധനാഴ്ച സന്നിധാനത്ത് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശരംകുത്തി, ഹോമിയോ ആശുപത്രി, ഫോറസ്റ്റ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിച്ചത്. ഇവിടങ്ങളില്‍ സ്‌പ്രേയിങ്ങും നടത്തി.
പാണ്ടിത്താവളം, പോലീസ് വയര്‍ലസ് പരിസരം, എസ്.ഒ ഓഫീസ്, ഡ്യൂട്ടി ഓഫീസ് പരിസരങ്ങളില്‍ ബുധനാഴ്ച ഫോഗിങ്ങ് നടത്തി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു. ഇതിനുപുറമേ അന്നദാനം ഏരിയയിലെ ഹോട്ടലുകളില്‍ പരിശോധനയും നടന്നു.

‘പവിത്രം ശബരിമല’പദ്ധതിയില്‍ ഡ്രംസ് മാന്ത്രികന്‍ ശിവമണി പങ്കാളിയായി

പുണ്യഭൂമി ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കിവരുന്ന സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം ‘പവിത്രം ശബരിമല’ പദ്ധതിയില്‍ ബുധനാഴ്ച ഡ്രംസ് മാന്ത്രികന്‍ ശിവമണി പങ്കാളിയായി. ശബരിമല സന്ദര്‍ശനത്തിനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കണമെന്നും പുണ്യഭൂമിയെ പരിപൂര്‍ണ്ണമായി കാത്തുസൂക്ഷിക്കണമെന്നും ശിവമണി പറഞ്ഞു. തുടര്‍ന്ന് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന വോളണ്ടിയര്‍മാര്‍ക്ക് ക്യാപ്പ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

പവിത്രം ശബരിമല പദ്ധതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുറമെ ഭക്തജനങ്ങള്‍, വോളണ്ടിയര്‍മാര്‍, വിവിധ വകുപ്പുകള്‍ തുടങ്ങിയവര്‍ അണിചേരുന്നുണ്ട്.

error: Content is protected !!