ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന്
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിംസംബര്‍ ഒന്നിന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും.
എയ്ഡ്സ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 30 ന് വൈകുന്നേരം 5.30ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങ് മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്യും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, രക്തദാന ക്യാമ്പുകള്‍, റെഡ് റിബണ്‍ ധരിക്കല്‍, എക്സിബിഷന്, സ്കിറ്റുകള്‍, ദീപം തെളിയിക്കല്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. ജില്ലാതല പരിപാടിയോട് അനുബന്ധിച്ച് എയ്ഡ്സ് ബോധവല്‍ക്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കും.
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, കാഞ്ഞീറ്റുകര) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2017/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2017/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.
ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്ക്കെടുത്തിയിട്ടുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ്ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471-2325101, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ
ജില്ലാതല സമ്മേളനവും മത്സരങ്ങളും നടന്നു
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ജില്ലാതല സമ്മേളനവും മത്സരങ്ങളും പുല്ലാട് ഗവ.യു.പി സ്കൂളില്‍ നടന്നു. പുല്ലാട് ഉപജില്ലാ എ.ഇ.ഒ. ബി.ആര്. അനില ഉദ്ഘാടനം നിര്‍വഹിച്ചു. പന്തളം എന്‍.എസ്.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും ജൈവവൈവിധ്യ ബോര്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് മെമ്പറുമായ ഡോ. ആര് ജിതേഷ് കൃഷ്ണന് മുഖ്യ സന്ദേശം നല്കി. ചടങ്ങില്‍ വാര്‍ഡ് അംഗം പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്, പുല്ലാട് ഗവ.യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സുനി വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിനീഷ് തോമസ,് പ്രോഗ്രാം കോ-ഓര്‍ഡിനറ്ററും അധ്യാപകനുമായ കെ.കെ. സുധാകരന് എന്നിവര്‍ പങ്കെടുത്തു.
കുട്ടികളില്‍ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പ്രോജക്ട്, ഫോട്ടോഗ്രാഫി, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപന്യാസം മത്സരങ്ങളിലായി എണ്‍പതോളം കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനം പത്തനംതിട്ട ഐ.സി.എ.ആര് കൃഷിവിജ്ഞാനകേന്ദ്രം സയന്റിസ്റ്റും സബ്ജെക്ട് എക്സ്പേര്‍ട്ടുമായ ഡോ. അലക്സ് ജോണ്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.
വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍
ലോക പൈതൃക കണ്വെന്ഷന് നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ പൈതൃക സംരക്ഷണ സെമിനാര്‍ ആറന്മുളയില് സംഘടിപ്പിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐ.ജി.എന്‍.സി.എ കഴിഞ്ഞ നാലു ദിവസങ്ങളായി എറണാകുളം ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പൈതൃക സമ്മേളനത്തിന്റെ സമാപനമായാണ് ആറന്മുളയില് സെമിനാര്‍ സംഘടിപ്പിച്ചത്.