പത്തനാപുരം പുനലൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക.
കല്ലുംകടവ് പാലം തകർന്നതിനാൽ പത്തനാപുരത്തേക്ക് കല്ലുംകടവ് വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ് . പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്നവർ കലഞ്ഞൂർ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകാം.പുനലൂരിൽ നിന്ന് വരുന്നവരും സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യാം.. കെ.പി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുവൽ ശാലേപുരം ജംഗ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിൽ കയറാം. മഞ്ചളളൂർ എത്തി കവല ജംഗ്ഷനിലൂടെ പുനലൂർ ഭാഗത്തേക്കും പോകാം.