അടൂരില്‍ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു

Spread the love

 

പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.ടാങ്കറിൽ നിന്നുള്ള പെട്രോൾ ചോർച്ച പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. ടാങ്കർ ലോറിയിൽ 12000 ലിറ്റർ പെട്രോൾ ആണ് ഉണ്ടായിരുന്നത്.ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചു .ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത നിര്‍ദേശം നല്‍കി

Related posts