Trending Now

കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും

കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ്

konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാറിനും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

നടക്കില്ല എന്ന് എഴുതി തള്ളിയ കാര്യമാണ് കോന്നി മെഡിക്കൽ കോളജിന്റേത് തോമസ് ഐസക്ക് ധന മന്ത്രി ആയിരുന്നപ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിന് ഇരുനൂറ് കോടി രൂപ അനുവദിച്ചത്.കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിച്ചത്.

മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ കോന്നി മെഡിക്കൽ കോളേജിന് പത്ത് കിലോമീറ്റർ ഉള്ളിൽ ജനറൽ ആശുപത്രി ആവശ്യമായിരുന്നു.ദേശീയ മെഡിക്കൽ കൗൺസിൽ പരിശോധിച്ചതിന് ശേഷം എക്സലന്റ് എന്നാണ് പറഞ്ഞത്.

കോന്നി മെഡിക്കൽ കോളേജിൽ ദേശീയ മെഡിക്കൽ കൗൺസിൽ ചൂണ്ടി കാട്ടിയ ന്യൂനതകൾ ഓരോന്നായി എണ്ണി എണ്ണി നാം പരിഹരിച്ചു.സി ടി സ്കാൻ,എം ആർ ഐ സ്കാൻ എന്നിവയെല്ലാം ഉടൻ ക്രമീകരിക്കും.കിഫ്ബിയിലൂടെ പതിനെട്ട് കോടി രൂപയാണ് അനുവാദിച്ചത്.മെഡിക്കൽ കോളേജിന് ആവശ്യമായ ഫർണീച്ചറുകൾ അടക്കം എത്തിച്ചു.ജില്ലയുടെയും പ്രത്യേകിച്ച് കോന്നിയുടെയും സമഗ്ര വികസനത്തിന് കോന്നി മെഡിക്കൽ കോളേജിന്റെ വളർച്ച ഉപകരിക്കും.

ആരോഗ്യ വകുപ്പിനെ സംബന്ധിച്ച് ഇതൊരു ചരിത്ര മുഹൂർത്തമാണ്.കേരളത്തിൽ കോന്നി,ഇടുക്കി എന്നീ രണ്ട് മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ഭാവിയിൽ കോന്നി മെഡിക്കൽ കോളേജിൽ പി ജി കോഴ്‌സുകൾ ആരംഭിക്കുകയാണ് ലക്‌ഷ്യം എന്നും മന്ത്രി കൂട്ടി ചേർത്തു.

എൽ ഡി എഫ് ഭരണം നാടിന്റെ സമഗ്ര വികസനത്തിന് വഴി തെളിച്ചു ; മുൻ ധന മന്ത്രി തോമസ് ഐസക്ക്

konnivartha.com  : സംസ്ഥാനത്തെ ഇടതുപക്ഷ ഭരണം കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കി എന്ന് മുൻ ധന മന്ത്രി ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു.കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിനും കോന്നി പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുയായിരുന്നു ഡോ തോമസ് ഐസക്ക്.

 

കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്ന നിമിഷത്തിൽ പങ്കുചേരുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്.കോന്നി മെഡിക്കൽ കോളേജിൽ ഓ പി ,ഐ പി എന്നിവ നടപ്പാക്കിയത് കൂടാതെ ആദ്യ ബാച്ച് കുട്ടികൾ പഠിക്കുവാൻ പോവുകയാണ്.ജില്ലയിലെ മറ്റ് മെഡിക്കൽ കോളേജുകളിൽ പണം അടക്കണം.എന്നാൽ എവിടെ അത് വേണ്ട.മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍  പോയപ്പോൾ ഉള്ള ചർച്ച ഇവർക്ക് കേരളത്തിലെ നഴ്‌സുമാരെ വേണം എന്നതാണ്.എന്നാൽ ഇംഗ്ലീഷ് പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.

 

ഏറ്റവും കൂടുതൽ നഴ്‌സുമാരും ഡോക്ടർമാരും ഉള്ളത് ക്യൂബയിൽ ആണ്.കേരളത്തിൽ മികച്ച മെഡിക്കൽ കോളേജുകളും നഴ്സുമാരും ഉണ്ടാകുമ്പോൾ കേരളത്തിൻെറ വരുമാനവും വർധിക്കും.ഒരു വര്ഷം കേരളത്തിൽ എണ്ണൂറ് കോടി രൂപയാണ് പെൻഷനായി നൽകുന്നത്.നമ്മുടെ സ്‌കൂളുകൾ റോഡുകൾ എന്നിവയെല്ലാം എൽ ഡി എഫ് ഭരണത്തിന് കീഴിൽ അപ്പാടെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എം മുകുന്ദൻ നായർ അധ്യക്ഷത വഹിച്ചു.സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ ജില്ലാ കൗൺസിൽ അംഗം മലയാലപ്പുഴ ശശി,ബിഷപ് സാമുവൽ മാർ ഐറേനിയോസ്,ഓർത്തഡോസ് സഭാ സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ,പ്ലാത്താനത്ത് മഠം പ്രധിനിധി ആർ കൃഷ്ണൻ പോറ്റി,മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി സജീവ് അരുവാപ്പുലം,ഡി അനിൽ കുമാർ,ശ്രീകുമർ സിപി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉടയഭാനു, സിപിഐ എം സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, രാജു നെടുവം പുറം, സോമൻ പാമ്പായിക്കോട്, മലയാലപ്പുഴ ശശി, ഡി അനിൽകുമാർ (എസ് എൻ ഡി പി), ശ്രീകമ്രാർ (കെവിഎംഎസ്), ഇ എസ് ബിജു (വിശ്വകർമ്മ സഭ), സുരേഷ് കുന്നിട(കെപിഎംഎസ്), അനിൽ ബഞ്ചമിൻ പാറ (കെ പി എം എസ് ), വീരശൈവ വെള്ളാളസഭ താലൂക്ക് പ്രസിഡൻ്റ് എസ് ചന്ദ്രൻ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ തുളസീധരൻ പിള്ള, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ലേഖ സുരേഷ്, ജിജോ മോഡി, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ ആർ മോഹനൻ നായർ, രാജഗോപാലൻ നായർ ,ടി വി പുഷ്പവല്ലി ,രേഷ്മ മറിയം റോയി, എൻ നവനിത്ത്, ഷീലാകുമാരി ചാങ്ങയിൽ, ചന്ദ്രിക സുനിൽ, പി ആർ പ്രമോദ്, സജി കുളത്തുങ്കൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സന്തോഷ് കോന്നി വ്യാപാരി വ്യവസായി സമിതി നേതാവ് ഗോപിനാഥൻ നായർ ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി ആനന്ദൻ, ഹോട്ടൽ &റസ് റ്റോറൻ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മാണിക്യൻ പിള്ള എന്നിവർ സംസാരിച്ചു.റവ.പി വൈ ജസൻ സ്വാഗതവും സംഘാടക സമിതി വർക്കിംങ്ങ് ചെയർമാൻ സംഗേഷ് ജി നായർ നന്ദിയും പറഞ്ഞു.

error: Content is protected !!