കുഞ്ഞുങ്ങളെ സൂക്ഷിക്കുക : കാലപഴക്കമുള്ള ചോക്ലേറ്റ് വില്പനയ്ക്ക്

 

കോന്നി ,തണ്ണിതോട് പ്രദേശങ്ങളില്‍ കാല പഴക്കം ചെന്ന ചോക്ലേറ്റ് വില്‍ക്കുന്നു .മിക്കതിലും പുഴുക്കള്‍ എന്നും പരാതി .അറിയപെടുന്ന പല കമ്പനികളും കാലപഴക്കം ചെന്ന ചോക്ലേറ്റ് തിരിച്ചെടുക്കും എങ്കിലും അത്ര പ്രചാരം ഇല്ലാത്ത കമ്പനികള്‍ ഇവ തിരികെ എടുക്കുന്നില്ല .ഇതിനാല്‍ ഇവയില്‍ പുഴുക്കള്‍ ഉണ്ടാകുന്നു .ഇത്തരം ചോക്ലേറ്റ് കുഞ്ഞുങ്ങള്‍ക്ക്‌വാങ്ങി നല്‍കുന്നവര്‍ വലിയൊരു അപകടം ആണ് നേരിടാന്‍ പോകുന്നത് .ഇവയില്‍ മിക്കതിലും പുഴുക്കള്‍ ഉണ്ട് .തണ്ണിതോട്ടില്‍ കഴിഞ്ഞ ദിവസം വാങ്ങിയ ചോക്ലേറ്റ് വര്‍ണ്ണ കടലാസ്സു പൊളിച്ചപ്പോള്‍ നിറയെ പുഴുക്കളെ കണ്ടു .കുഞ്ഞുങ്ങള്‍ സൂക്ഷമത ഇല്ലാതെയാണ് ഇത്തരം മധുര മിടായികള്‍ വാങ്ങി കഴിക്കുന്നത്‌ .വിഷം ഉള്ള പുഴുക്കളും ഇക്കൂട്ടത്തില്‍ കാണും .ഇവ അകത്താക്കിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാകും .ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോ പഞ്ചായത്ത് തല പ്രവര്‍ത്തകരോ ഫുഡ്‌ സേഫ്റ്റി വിഭാഗമോ തണ്ണി തോട്ടില്‍ പരിശോധന നടത്തുന്നില്ല .തണ്ണിതോട് നിവാസിയാണ് വിഷയം മാധ്യമങ്ങളെ അറിയിച്ചത് .പല പേരുകളിലും ചോക്ലേറ്റ് വിപണിയില്‍ ഉണ്ട് .വ്യാജ പേരുകളില്‍ പോലും ഇവ ഇറങ്ങുന്നു .കുട്ടികള്‍ തനിയെ ചെന്ന് വാങ്ങുമ്പോള്‍ കമ്മിഷന്‍ കൂടുതല്‍ കിട്ടുന്ന വ്യാജ ചോക്ലേറ്റ് ആണ് നല്‍കുന്നത് .ഇവയില്‍ആണ് അപകടം കൂടുതല്‍ ഉള്ളത് .പുഴുക്കള്‍ ഉള്ള ചോക്ലേറ്റ് പുറമേ നിന്നും അറിയില്ല .വര്‍ണ്ണ കടലാസ്സു പൊളിച്ചാല്‍ മാത്രമേ ഇതിലെ അപകടം അറിയൂ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു