കോന്നി യുടെ ചിത്രകാരന്‍ വീ ….പുലരി

Spread the love

ഇത് വീ… പുലരി .തെളിച്ചു പറഞ്ഞാല്‍ രവി പുലരി .കോന്നിയുടെ ഹൃദയത്തില്‍ എഴുനിറവും ചാലിച്ച് അക്ഷരങ്ങളെയും ചിത്രങ്ങളെയും വര്‍ണ്ണം നിറക്കുന്ന കൂട്ടുകാരന്‍ .രാഷ്ട്രീയം ഒന്നും നോക്കാതെ കോന്നിയുടെ ചുമരുകളില്‍ അരിവാളും ചുറ്റികയും ,കൈപത്തിയും ,താമരയും .സൈക്കിളും ,ഇലയും വരച്ചതും ,കച്ചവട സ്ഥാപങ്ങളുടെ ബോര്‍ഡുകളില്‍ പേരുകള്‍ എഴുതിയും രവി വീ ..പുലരിയായി .ചുമര്‍ എഴുത്തുകള്‍ ഫ്ലെക്സ്‌ ബോര്‍ഡുകള്‍ക്ക് വഴി മാറിയപ്പോള്‍ അങ്ങ് അകലെ പ്രവാസ ലോകത്ത് ഏറെ ക്കാലം രചനകളുമായി കുടിയേറി .ഇപ്പോള്‍ തെങ്ങും കാവില്‍ വീ പുലരി ഉണ്ട് .
കോന്നിയൂര്‍ എന്ന നാട് വീ പുലരിയോട് കടപ്പെട്ടിരിക്കുന്നു .അക്ഷരങ്ങളെ സ്നേഹിക്കുന്ന ഈ കലാകാരന് അഭിനന്ദനങ്ങള്‍

Related posts

Leave a Comment