ജലീഷയുടെ ഈ വരികള്‍ കവിതകള്‍ ആണോ ..? സോഷ്യല്‍ മീഡിയായില്‍ തരംഗമായതിന് പിന്നില്‍ .

.
”രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!.. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിതയുടെ വരികളാണിത്. വാക്കുകളെ പച്ചയായി ആവിഷ്കരിക്കുമ്പോള്‍ അശ്ലീലം എന്ന പദം നല്‍കി മാറ്റി നിര്‍ത്തിയവര്‍ തന്നെ ഇത് വായിച്ചു മനസ്സില്‍ നൂറു പ്രാവശ്യം പറയുന്നു ..മോളെ ഇത് സത്യമാണ് .
പലരും എഴുതാന്‍ ആഗ്രഹിച്ച വരികള്‍ ഒരു പെണ്‍കുട്ടി കുത്തി കുറിച്ചപ്പോള്‍ കുരച്ചുകൊണ്ട് പിന്നാലെ തെറി അഭിക്ഷേകം നടത്തിയവരുടെ വാക്കുകള്‍ അശ്ലീല മല്ലെ എന്നൊരു ചോദ്യം സാഹിത്യ രംഗം ചര്‍ച്ച ചെയ്യുന്നു .മലയാള സാഹിത്യ രംഗത്ത് പമ്മനും മറ്റും രചിച്ച പുസ്തകങ്ങള്‍ കേരളത്തിലെ ലൈബ്രറികളില്‍ ഏറ്റവും കൂടുതല്‍ “ഓടിയ “പുസ്തക ഗണത്തിലാണ് .അവിടെ പമ്മന്‍ എഴുതിയ വാക്കുകള്‍ പണ്ടും ഇന്നും അശ്ലീല മല്ല .ഈ പെണ്‍കുട്ടി എഴുതിയപ്പോള്‍ അശ്ലീലം .ശീലം ഇല്ലാത്തതിനെ യാണ് അശ്ലീലം എന്ന് പറയുന്നത് .മനസ്സില്‍ അശ്ലീല ചിന്തകള്‍ ഇല്ലാത്തവരായി ആരും ഇല്ല .ഇത് വായിക്കാത്തവരും .ഇനി കൊച്ചു കവിതയിലേക്ക് …..

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..
സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃക്സാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുജൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവദിച്ചതിന്..
ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!
Jailisha usman

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു