konnivartha.com : മിഷന്‍ 500: 4 ജി കവറേജ് പദ്ധതിയുടെ ജില്ലാതല പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
മിഷന്‍ 500: 4 ജി കവറേജ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത എല്ലാ എല്ലാ ഗ്രാമങ്ങള്‍ക്കും 4 ജി/5 ജി കണക്റ്റിവിറ്റി നല്‍കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഫോര്‍ ജി സാച്ചുറേഷന്‍ പ്രോജക്ടിന്റെ ജില്ലയിലെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട് വേലംപ്ലാവ്, കോട്ടംപാറ, ഗവി, മൂഴിയാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അധികമായി 28 സ്ഥലങ്ങള്‍ കൂടി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ജോയിന്റ് ഇന്‍സ്പക്ഷന്‍ നടത്തും. ബിഎസ്എന്‍എല്‍ ആണ് നിര്‍വഹണ ഏജന്‍സിയെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, കോന്നി തഹസീല്‍ദാര്‍ ടി. ബിനുരാജ്, ബിഎസ് എന്‍എല്‍ എജിഎമ്മുമാരായ മഹേഷ് പി നായര്‍, ജി. ജെയിന്‍, ഹാരിസണ്‍ മലയാളം സീനിയര്‍ മാനേജര്‍ ഷിജോയ് തോമസ്, കോന്നി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബി സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.