Trending Now

ആറന്മുള വള്ളസദ്യ: അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു

Spread the love

 

പ്രസിദ്ധമായ പള്ളിയോടങ്ങള്‍ക്കുള്ള വള്ളസദ്യ വഴിപാടുകള്‍ക്ക് മുന്നോടിയായി അടുപ്പിലേക്ക് അഗ്‌നി പകരുന്ന ചടങ്ങ് ആറന്മുളയില്‍ നടന്നു. പാര്‍ഥസാരഥി ക്ഷേത്രം മേല്‍ശാന്തി വി. വേണുകുമാര്‍ പകര്‍ന്ന് നല്‍കിയ ഭദ്രദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് കൊളുത്തി. തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന്‍ വാസുപിള്ള അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു.

 

പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വി. കെ. ചന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, കെ. ഹരിദാസ്, ജഗന്‍മോഹന്‍ദാസ്, പി. ആര്‍. ഷാജി, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, കെ. ജി. കര്‍ത്ത, ചന്ദ്രശേഖരന്‍ നായര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് നാലിന് വള്ളസദ്യ വഴിപാടുകള്‍ ആരംഭിക്കും. ഏഴ് പള്ളിയോടങ്ങള്‍ ആദ്യ ദിനത്തില്‍ വള്ളസദ്യയില്‍ പങ്കെടുക്കും.

error: Content is protected !!