പ്രവർത്തനരഹിതമായ കമ്പനികളുടെ പട്ടികയിൽ നോർക്ക റൂട്സിനെയും ഉൾപ്പെടുത്തി. നോർക്കയുടെ ഡയറക്ടർ എംഎ യൂസഫലിയെയും അയോഗ്യനാക്കി.പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ച നോര്‍ക്ക യുടെ അംഗീകാരം നിര്‍ത്തലാക്കി .
ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ട് കൃത്യമായി സമർപ്പിക്കാത്ത കമ്പനികളെയാണ് പ്രവർത്തനരഹിതമായതും കടലാസ് കമ്പനികളുടെ പട്ടികയിൽപ്പെടുത്തി കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇത്തരം കമ്പനികളുടെ ഡയറക്ടര്‍ മാര്‍ക്ക് അഞ്ച് വർഷത്തേക്ക് മറ്റ് കമ്പനികളുടെ ഡയറക്ടർ സ്ഥാനം വഹിക്കാനാവില്ല.വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്കഎന്നാണ് സര്‍ക്കാര്‍ ഭാഷ്യം .ഗവൺമെന്റ് സെക്രട്ടറിയുടെ കീഴിലുള്ള പ്രവാസി കേരളീയ കാര്യവകുപ്പിന് സംസ്ഥാനതല ഓഫീസോ, ജില്ലാ ഓഫീസുകളോ നിലവിലില്ല. എന്നാൽ, നോർക്ക വകുപ്പിന്റെ കീഴിൽ സർക്കാരിന്റെ 51.3% ഓഹരി പങ്കാളിത്തത്തോടെ നോർക്ക-റൂട്ട്സ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്..ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രാദേശിക സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങൾ നോർക്കാ റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇവിടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്. വിദേശ മലയാളികളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്നതിലേക്കുവേണ്ടി ന്യൂഡൽഹിയിലെ കേരള ഹൗസിൽ ഒരു നോർക്ക സെല്ലും മുംബൈയിൽ ഒരു എൻ.ആർ.കെ. ഡെവലപ്പ്മെന്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തികമായും ഭരണപരമായും സ്വാതന്ത്ര്യമുള്ള നോർക്ക – റൂട്ട്സ് എന്ന സ്ഥാപനം വഴിയാണ് നോർക്ക വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് .
കൂടാതെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ദല്‍ഹി ഗുരു തേജ് ബഹാദൂര്‍ ഖല്‍സ കോളേജ് ഉള്‍പ്പടെ 4,842 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.
വിദേശ സംഭാവന ചട്ട പ്രകാരം 2011 മുതല്‍ 2014-15 വരെയുള്ള വര്‍ഷങ്ങളിലെ കണക്ക് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഒരു എന്‍ജിഒയ്ക്ക് ലൈസന്‍സ് നല്‍കുന്ന സമയത്ത് വിദേശത്ത് നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച് എല്ലാവര്‍ഷവും വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അഞ്ചുവര്‍ഷത്തിലേറെ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്.