Trending Now

കോന്നി കല്ലേലി നിവാസി ഏഷ്യാ ബുക്ക്, ഇൻഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി

കോന്നി കല്ലേലി നിവാസി ഏഷ്യാ ബുക്ക്, ഇൻഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി

konnivartha.com : ഒരേ സമയം രണ്ടു റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി കോന്നി അരുവാപ്പുലം കല്ലേലി നിവാസി . കല്ലേലി വടക്കേടത്ത് വീട്ടിൽ ഉമ്മൻ മാത്യുവിന്റേയും സിനി ഉമ്മന്റേയും മകനായ നോയൽ മാത്യു ഉമ്മൻ വടക്കേടത്ത് ആണ് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡും , ഇൻഡ്യാ ബുക്ക് ഓഫ് റിക്കോര്‍ഡും നേടിയത് .

ഒരു പേനയിൽ മറ്റൊരു മാർക്കർ പേന വച്ച് 3 മിനിറ്റ് 56 സെക്കന്റ് കൊണ്ട് 35 ഇംഗ്ലീഷ് സാഹിത്യകാരൻമാരുടെ പേരുകൾ കാണാതെ എഴുതിയതിനാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡും , ഇൻഡ്യാ ബുക്ക് ഓഫ് റിക്കോര്‍ഡും നേടിയത്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷം വിദ്യാര്‍ത്ഥിയാണ് നോയൽ മാത്യു ഉമ്മൻ വടക്കേടത്ത് .

error: Content is protected !!