
konnivartha.com : കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പഞ്ചായത്ത് നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയതോടെ വ്യാപാരി വ്യവസായിസമിതി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ എത്തി പരാതി ഉന്നയിച്ചു . നേരത്തെ മാലിന്യം ശേഖരിച്ചിരുന്നു .ഇപ്പോള്‍ നിര്‍ത്തലാക്കിയതോടെ വ്യാപാരികള്‍ വിഷമ വൃത്തത്തിലാണ് .
സമിതി യൂണിറ്റ് ഏരിയാ തലത്തിലുള്ള നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറി ,അധ്യക്ഷ എന്നിവരെ കണ്ടു വിഷയം അവതരിപ്പിച്ചു . ഉടനടി പരിഹാരം കാണാം എന്ന് ഉറപ്പു ലഭിച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു .
സമിതി ഏരിയാ പ്രസിഡണ്ട് രാജൻ രാമചന്ദ്രൻ ,ഏരിയ സെക്രട്ടറി ഗോപിനാഥൻനായർ, ഏരിയാ ട്രഷർകനകരാജ് ,യൂണിറ്റ് പ്രസിഡൻറ് അജിത് കുമാർ,യൂണിറ്റ് സെക്രട്ടറി രാജഗോപാൽ, യൂണിറ്റ് വൈസ് പ്രസിഡൻറ് മധുസൂദനൻ നായർ എന്നിവരും മറ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു