konnivartha.com : ഭക്ഷ്യ സുരക്ഷാ വകുപ്പ് കുമ്പഴയിലുളള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ആറന്‍മുള സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ടി.ആര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസ്റ്റാളുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ 56 കിലോ മത്സ്യം കണ്ടെത്തുകയും അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശവും നല്‍കി.’
മത്സ്യ വില്‍പന കേന്ദ്രങ്ങള്‍/വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-
ഭക്ഷ്യ സുക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ് ട്രേഷന്‍ നേടി അവ സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിക്കണം.
ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തില്‍ സൂക്ഷിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വാഹനങ്ങളില്‍ മത്സ്യവ്യാപാരം നടത്തുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം .
കോന്നിയില്‍ ഒരു മത്സ്യ വ്യാപാര കേന്ദ്രത്തിലെ റൂമിലെ അടിയില്‍ നിന്നും മനുക്ഷ്യ വിസര്‍ജ്യം ഒഴുകുന്നു എന്നും പരാതി ഉണ്ട് . വിസര്‍ജ്യ മാലിന്യ ജലം പുറത്തേക്ക് ഒഴുകുന്നു . വലിയ മലിനീകരണം ഉണ്ടായിട്ടും ഈ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നു . സാംക്രമിക രോഗം പകരുവാന്‍ സാധ്യത ഉണ്ടായിട്ടും കോന്നി ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തിയില്ല എന്നും പരാതി ഉണ്ട് . കോന്നി പഞ്ചായത്തിന് ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ തെറ്റി എന്നും ആരോപണം .