konnivartha.com : പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അക്കാദമിക് വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്‌സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളിൽ ഒഴിവുണ്ട്.
കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: www.gcelanthoor.ac.in.