Trending Now

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ-74.15

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം:കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർവാര്‍ഡില്‍ -74.15 പോളിംഗ് : യൂ ഡി എഫിന് വിജയ സാധ്യത എന്ന് മണ്ഡലം അധ്യക്ഷന്‍ റോജി എബ്രഹാം കോന്നി വാര്‍ത്തയോട് പറഞ്ഞു

നാളെ രാവിലെ 10 മണിയ്ക്ക് കോന്നി പഞ്ചായത്ത് ഓഫീസില്‍ വോട്ട് എണ്ണല്‍

 

konni vartha.com : സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
12 ജില്ലകളിൽ രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 42 വാർഡുകളിലായി 36,490 പുരുഷന്‍മാരും 41,144 സ്ത്രീകളും ഉൾപ്പെടെ ആകെ 77,634 വോട്ടർമാരുണ്ടായിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ 18ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം lsgelection.kerala.gov.in ലെ TREND -ൽ ലഭ്യമാകും.
പോളിംഗ് ശതമാനം വാർഡുതലത്തിൽ:
തിരുവനന്തപുരം ജില്ല – അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള-83.7, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്-83.69, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്-78.93, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് -76.69
കൊല്ലം ജില്ല- വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില-78.72, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ-81.27, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്-83.45, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ-72.18, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി-77.42, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ
സംഗമം-83.9
പത്തനംതിട്ട ജില്ല – കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ-74.15, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം-67.59, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്-63.99
ആലപ്പുഴ ജില്ല – ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്-69.23, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്-84.93
കോട്ടയം ജില്ല – ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം-71.49
ഇടുക്കി ജില്ല – ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം-81.80, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവൻകുടി-65.40, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ചേമ്പളം -75.24
എറണാകുളം ജില്ല – കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ എറണാകുളം സൗത്ത്-47.62, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ-84.24, ഇളമനത്തോപ്പ്-88.24, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി-86.15, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ-85.74, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ-83.78
തൃശ്ശൂർ ജില്ല – വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്-81.36, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം-67.46, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ-70.69, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്-85.17, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട്-81.60, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വെളയനാട്-70.73
പാലക്കാട് ജില്ല – ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്-77.06, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ-89.62
മലപ്പുറം ജില്ല – ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്-82.53, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്-80.87, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട-71.31
കോഴിക്കോട് ജില്ല – കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം-78.00
കണ്ണൂർ ജില്ല – കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട്-69.83, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ മുതിയലം-96.05, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം-87.12, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവ്വേലി-84.44, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട്-82.86.