konnivartha.com : കോന്നി: പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമ്മാണത്തിലെ മെല്ലെ പോക്ക് കോന്നി ടൗൺ മേഖലയിൽ ഗതാഗത പ്രശ്നം രൂക്ഷമാക്കി. കോന്നി റിപബ്ലിക്ക് ഹയർസെക്കൻഡറി സ്ക്കൂൾ ബസ് സ്റ്റാൻഡ് ഭാഗം, സെൻട്രൽ ടൗൺ, ചൈനാ ജംഗ്ഷൻ എന്നിവിടങ്ങളിൽ റോഡിനു കുറുകെ കലുങ്ങ് നിർമ്മിക്കുന്നജോലിയും, മാരൂർപ്പാലം ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ പണികളും ഗതാഗത പ്രശ്നം ഇരട്ടിയാക്കിയിട്ടുണ്ട്.
കലുങ്ക്കളുടെ ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാകാത്തതാണ് പ്രധാന യാത്ര തടസം. സെൻട്രൽ ടൗണിൽ റോഡ് പകുതി ഭാഗം കുഴിച്ച് ഇട്ടിരിക്കുന്നത് കൂടാതേ ചന്ദനപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പോലീസ് ഉപേക്ഷിച്ചിരിക്കുന്ന ബാരിക്കേഡുകളും പ്രധാന വെല്ലുവിളിയാണ്.
സ്വകാര്യ വാഹനങ്ങൾ വഴി തിരിച്ചു വിട്ടാൽ തന്നേ പ്രധാന പ്രശ്നം പരിഹരിക്കുമെന്നിരിക്കേ ഇത്തരത്തിൽ യാതൊരു നടപടിക്കും പോലീസ് തയാറാക്കുന്നില്ല. സെൻട്രൽ ടൗണിലെ ബാരിക്കേഡുകൾ കൊറോണ നിയന്ത്രണ കാലത്ത് വെച്ചവയാണ്. ഇവ കാരണവും ഇവിടെ പ്രശ്നങ്ങൾ ഏറേയാണ്.
ഇന്നലെയും ഈ ഭാഗത്ത് വാഹനം മറിഞ്ഞ് ടൗണിൽ വ്യാപാരം നടത്തുന്ന ബഷീർ വീണ് കാലൊടിഞ്ഞ് ചികിൽസയിലാണ്. ഈ ഭാഗത്ത് നാലു റോഡുകളിൽ നിന്നും വാഹനങ്ങൾ എത്തിചേരുന്ന ഭാഗമായതിനാൽ ഇവിടെ ജനങ്ങൾ ഏറെയാണ് ബുദ്ധിമുട്ടുന്നത്.ഇന്ന് ഓടയില്‍ വീണു വൃദ്ധയ്ക്ക് പരിക്ക് പറ്റി
റോഡു കരാർ കമ്പനിക്ക് പുനലൂർ-കോന്നി ഭാഗത്തേ നിർമ്മാണം തീർക്കാൻ ഒരു വർഷം ഇനിയുമുണ്ട്. ഇതേ കാരണങ്ങളാൽ തന്നേ നിർമ്മാണം ടൗണിൽ ഉൾപ്പെടെ ഇഴച്ചാണ് നീക്കുന്നത്. കരാർ കമ്പനിയുടെ ഈ നിലപ്പാടും ജനങ്ങളെ ഏറെയാണ് ബുദ്ധിമുട്ടിക്കുന്നത്.
റോഡു നിർമ്മാണത്തിലെ ഈ കാലത്താമസം വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോന്നി മുതൽ പുനലൂർ വരെയുള്ള യാത്ര അതികഠിനമാണ്. മഴയും കനത്ത തോടെ കുഴികളിലെ വലിയ വെള്ളക്കെട്ടും വാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നുണ്ട്. വേഗത്തിൽ പൂർത്തീകരിക്കാവുന്ന ഭാഗങ്ങളിൽ പോലും പണികൾ ഇഴച്ചാണ് നീക്കുന്നത്. കോന്നി ടൗൺ മേഖലയിലെ നിർമ്മാണം വേഗത്തിൽ തീർക്കണമെന്ന ആവശ്യവും ശക്തമാണ്.
കോന്നി സെൻട്രൽ ടൗണിൽ ചന്ദനപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പോലീസ് ഉപേക്ഷിച്ച നിലയിൽ മാറ്റിയിട്ടിരിക്കുന്ന ബാരിക്കേഡുകൾ.ഇതിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും കാണാം