റോഡ്‌ പണിയുടെ പേരില്‍ അശാസ്ത്രിയ ഓടകള്‍ : കുഴിയില്‍ വീണ് വൃദ്ധയ്ക്ക് പരിക്ക് : കരാറുകാരന് എതിരെ കേസ് എടുക്കണം

 

konnivartha.com : കെ എസ് ഡി പി റോഡു പണിയുടെ പേരില്‍ ഏതാനും മാസം മുന്നേ കോന്നിയില്‍ ഓട എടുപ്പ് തുടങ്ങി . പണി പൂര്‍ത്തിയാക്കിഓടയുടെ മുകളില്‍ സ്ലാബ് ഇട്ടില്ല .ഇതിലേക്ക് വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . ഇന്ന് രാവിലെ കടയുടെ മുന്‍ ഭാഗം വൃത്തിയാക്കി കൊണ്ട് ഇരുന്ന വൃദ്ധ അടിതെറ്റി ഈ കുഴിയില്‍ വീണു . കാലിന് 8 കുത്തി കെട്ടുകള്‍ വേണ്ടി വന്നു .മരണം വരെ സംഭവിക്കാവുന്ന നിലയില്‍ ആണ് ഓടയുടെ ആഴം . മഴ പെയ്തു വെള്ളം നിറഞ്ഞതിനാല്‍ വീഴ്ചയുടെ ആഘാതം കുറവായി .ഇല്ലാ എങ്കില്‍ തല ഇടിച്ചു ഗുരുതരമായേനെ .കടകളുടെ മുന്‍ ഭാഗം വൃത്തിയാക്കി ഉപജീവനം നടത്തുന്ന ആളാണ്‌ കുഴിയില്‍ വീണത്‌ . നഷ്ടപരിഹാരംകരാര്‍ കമ്പനി നല്‍കണം .ഇല്ലെങ്കില്‍ സന്നദ്ധ സംഘടനകള്‍ കരാര്‍ കമ്പനിയ്ക്ക് എതിരെ കോടതിയെ സമീപിക്കും എന്ന് അറിയിച്ചു

അപകടം നിറഞ്ഞ അവസ്ഥയില്‍ ഉള്ള ഓട സ്ലാബ് ഇട്ടു സുരക്ഷിതമാക്കാത്ത കരാര്‍ ആളുകള്‍ക്ക് എതിരെ കോന്നി പോലീസ് കേസ് സ്വമേധയ എടുക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം .

error: Content is protected !!