സംസ്ഥാന വ്യാപകമായി 11ന്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കും

Spread the love

 
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദൈനംദിന വിലമാറ്റ നടപടിയിൽ പ്രതിഷേധിച്ച്‌ പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി 11ന്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കും. സർക്കാർ നടപടി ഡീലർമാരെ ബുദ്ധിമുട്ടിലാക്കുകയാണെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ്‌ പെട്രോളിയം മന്ത്രാലയത്തിന്റെ നടപടിയെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി ഇന്നുമുതൽ പമ്പുകൾ ഇന്ധനം വാങ്ങില്ല. സമരത്തിൽ മാഹിയിലെ പെട്രോൾ പമ്പുടമകളും പങ്കെടുക്കും. 10ന്‌ രാത്രി 12 മുതൽ 11ന്‌ രാത്രി 12 വരെയാണു പമ്പുകൾ അടച്ചിടുക.

Related posts

Leave a Comment