Trending Now

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

 

വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി.
വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികൾക്കും ആവാസ വ്യവസ്ഥയ്്ക്കും ദോഷകരമായി ബാധിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്.

നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ വന നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെടെ വന വിനോദ സഞ്ചാരികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇക്കോ ഡവലപ്മെന്റ് ഏജൻസികളെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തും. വനങ്ങളും വന്യജീവി സങ്കേതങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളിലെ കച്ചവടക്കാരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

error: Content is protected !!