സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ രാവിലെ ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. 1850 കിലോഗ്രാം വെങ്കലം (ഗണ്‍മെറ്റല്‍) ഉപയോഗിച്ചാണ് ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

രാവിലെ ഏകദേശം 11.30ന് പ്രധാനമന്ത്രി പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൂനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ശിലാസ്ഥാപനവും 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 11,400 കോടിയിലധികം രൂപയാണ് പദ്ധതി പുര്‍ണ്ണ നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. ഗാര്‍വെയര്‍ മെട്രോ സ്‌റ്റേഷനിലെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനും പരിശോധനയ്ക്കും ശേഷം അദ്ദേഹം അവിടെ നിന്ന് ആനന്ദ്‌നഗര്‍ മെട്രോ സ്‌റ്റേഷനിലേക്ക് മെട്രോ യാത്ര നടത്തും.

ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കും. മുള-മുത നദി പദ്ധതികളുടെ പുനരുജ്ജീവനത്തിന്റെയും മലിനീകരണ നിയന്ത്രണത്തിന്റെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 1080 കോടിയിലധികം രൂപ ചെലവില്‍ നദിയുടെ 9 കിലോമീറ്റര്‍ ഭാഗത്താണ് പുനരുജ്ജീവനം നടത്തുന്നത്. നദീതീര സംരക്ഷണം, മലിനജല ശൃംഖല തടയല്‍, പൊതു സൗകര്യങ്ങള്‍, ബോട്ടിംഗ് പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ”ഒരു നഗരം ഒരു സംഘാടകര്‍” എന്ന ആശയം നടപ്പിലാക്കുന്നതിനാണ് മുള-മുത നദിയില്‍ 1470 കോടിയിലധികം രൂപ ചെലവില്‍ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 400 എം.എല്‍.ഡി സംയോജിത ശേഷിയുള്ള മൊത്തം 11 മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കും. ബാനേറില്‍ നിര്‍മ്മിച്ച ഇ-ബസ് ഡിപ്പോയുടെയും 100 ഇ-ബസുകളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

 

പൂനെയിലെ ബലേവാഡിയില്‍ നിര്‍മ്മിച്ച ആര്‍.കെ ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി-മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മാല്‍ഗുഡി ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ മാതൃകയാണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം, ഓഡിയോ-വിഷ്വല്‍ ഇഫക്റ്റിലൂടെ അത് ജീവസുറ്റതുമാക്കും. കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 1:45ന് സിംബയോസിസ് യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും.

 

Prime Minister Shri Narendra Modi will visit Pune on 6th March 2022 and inaugurate the Pune Metro Rail Project. He will also inaugurate and lay the foundation stone of various development projects.

 

At around 11 AM, Prime Minister will unveil the statue of Shri Chhatrapati Shivaji Maharaj in the premises of Pune Municipal Corporation. The Statue is made up of 1850 kg gun metal and is about 9.5 feet tall.

 

Prime Minister will inaugurate Pune Metro Rail Project at around 11:30 AM. This project is an endeavour to provide world class infrastructure for urban mobility in Pune. Foundation Stone of the project was also laid by the Prime Minister on 24th Dec 2016. Prime Minister will inaugurate 12 km stretch of the total 32.2 km Pune metro rail project. The entire project is being built at a total cost of more than Rs 11,400 crore. He will also inaugurate and inspect Exhibition at Garware Metro Station and will undertake a metro ride from there to Anandnagar Metro Station.

 

At around 12 noon, Prime Minister will lay the foundation stone and inaugurate multiple developmental projects. He will also lay the foundation stone of rejuvenation and pollution abatement of Mula-Mutha River projects. Rejuvenation will be done in 9 Km stretch of the river at a project cost of more than Rs. 1080 crores. It will involve works such as river edge protection, interceptor sewage network, public amenities, boating activity etc. Mula-Mutha River pollution abatement project will be implemented on the concept of “One City One Operator” at a cost of over Rs 1470 crore. A total of 11 sewage treatment plants will be constructed under the project, with a combined capacity of around 400 MLD. Prime Minister will also launch 100 e-buses and e-bus depot constructed at Baner.

 

Prime Minister will inaugurate the R.K Laxman Art Gallery-Museum constructed at Balewadi, Pune. The main attraction of the Museum is a miniature model based on the village of Malgudi which will be made alive through the audio-visual effects. Cartoons drawn by cartoonist R K Laxman will be showcased in the Museum. After this, at around 1:45 PM, Prime Minister will kickstart the Golden Jubilee celebration of Symbiosis University.