Trending Now

റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമെന്ന് വിവരാവകാശ മറുപടി

 

പത്തനംതിട്ട: റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണെന്ന്​ വിവരാവകാശ മറുപടി. എം.സി റോഡിൽ പന്തളം, കാരയ്ക്കാട്, മുളക്കുഴ, ചെങ്ങന്നൂർ ഭാഗങ്ങളിൽ വർഷങ്ങളായി റോഡപകടങ്ങളിൽ നിരവധി ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ജനശാകതീകരണ ഗവേഷണകേന്ദ്രം സംസ്​ഥാന സെക്രട്ടറി വല്ലന എൻ.കെ. ബാലൻ കേരള സംസ്​ഥാന ഗതാഗത പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ കൊട്ടാരക്കരയ്ക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാലന് നൽകിയ മറുപടിയിൽ പറയുന്നത്: എം.സി. റോഡ് പുനരുദ്ധാരണത്തോട്
അനുബന്ധിച്ച് റോഡ് വീതി കൂട്ടുകയും വളവുകൾ ശാസ്​ത്രീയമായി പുനരുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആവശ്യമായ സൈൻ ബോർഡുകളും, റോഡ് മാർക്കിങുകളും ഈ ഭാഗങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഈ ഭാഗത്ത് അതിവേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ ഭാഗത്തെ റോഡ് സുരക്ഷക്കായി മൊത്തം 10,51,664 തുക ഉപയോഗിച്ചിട്ടുണ്ട്. പുതിയതായി ഈ ഭാഗത്ത് അധിക സൈൻ ബോർഡുകളും അധിക മാർക്കിങുകളും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഫണ്ട് ലഭ്യമായാൽ ആറ് മാസത്തിനുള്ളിൽ ഈ വർക്കുകൾ പൂർത്തീകരിക്കുന്നതാണെന്ന്​ മറുപടിയിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു