Trending Now

ക്വാറി ഉടമകൾക്ക് വില നിശ്ചയിക്കാനുള്ള ഉപാധികൾ മാറ്റി സർക്കാർ വില നിശ്ചയിക്കണം

 

KONNIVARTHA.COM : എല്ലാ ക്രഷര്‍ ഉത്പന്നതിനും രണ്ടു രൂപാ വില വര്‍ധിച്ചു .ഒപ്പം കരിങ്കല്‍ ക്വാറി മക്ക് എന്നിവയ്ക്കും വലിയതോതില്‍ വില കൂട്ടി . കരിങ്കല്ല് ഒരു ക്യൂബിക്ക് അടിയ്ക്ക് 29 രൂപയും (ഒരു ടണ്ണിനു 638 )ക്വാറി മക്കിനു 16 രൂപയും വില വര്‍ധിപ്പിച്ചു കൊണ്ട് കോന്നി മേഖലയില്‍ ക്വാറികളില്‍ കൊള്ള നടത്തുന്നു എന്നാണ് പരാതി .

ക്വാറികളിലെ വില സംബന്ധിച്ച് ജില്ലാ കളക്ടര്‍ വില വിവര പട്ടിക പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം .മറ്റു ഏതൊരു മേഖലയിലും വില സംബന്ധിച്ച് ജില്ലാ കളക്ടര്‍ ആണ് വില വിവരം പൊതു ജനത്തെ അറിയിക്കുന്നത് . ക്വാറികളില്‍ വര്‍ഷം തോറും ഡീസല്‍ പെട്രോള്‍ ,ഉത്പാദന ചിലവു എന്നീ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ആണ് വില വര്‍ധിപ്പിക്കുന്നത് .ഇത് സാധാരണ ജനത്തിന് താങ്ങാന്‍ കഴിയില്ല . ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടണം എന്ന് ടിപ്പര്‍ ലോറി ഉടമകളും കൺസ്ട്രക്ഷൻ മേഖലയിൽ ഉള്ളവരും ആവശ്യം ഉന്നയിച്ചു .

 

കൺസ്ട്രക്ഷൻ മേഖലയിൽ ആവശ്യമായ ഉള്ള മെറ്റീരിയൽ വില വർദ്ധനവ് കാരണം സാധാരണപ്പെട്ടവന് ഒരു ഭവനം എന്നത് സ്വപ്നം മാത്രം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ ക്വാറി ഉടമകൾ ഉൽപന്നങ്ങൾക്ക് സ്വന്തമായി വില വർദ്ധിപ്പിക്കുന്നു. സർക്കാർ ഇതിനൊരു പരിഹാരം കണ്ടെത്തണം.

 

ക്വാറി ഉടമകൾക്ക് വില നിശ്ചയിക്കാനുള്ള ഉപാധികൾ മാറ്റി സർക്കാർ വില നിശ്ചയിക്കണം. കൺസ്ട്രക്ഷൻ മേഖലയിൽ വർക്കുകൾ ചെയ്യുന്ന കോൺട്രാക്ടേഴ്സ് പൊതുജനം എന്നിങ്ങനെ പോകുന്നു വിലവർധനവിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ.