കെ.എസ്.ആര്‍.ടി.സി യിലെ  താത്ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു

Spread the love

കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പുസെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്ട് 35 പേരെയും മാവേലിക്കരയില്‍ 65 പേരെയും എടപ്പാളിലും ആലുവായിലുമായി 55 പേരെ വീതവുമാണ് പിരിച്ചു വിട്ടത്.നാല് വര്‍ക്ക്ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.ഇത് പ്രതിഷേധത്തിനു ഇടനല്‍കിയിരുന്നു .

Related posts

Leave a Comment