സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍. ‘B-Safe & B- Secure’എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കത്തക്കവിധമാണ് നിര്‍മ്മിച്ചത് . ഏത് അപകടസാഹചര്യത്തിലും അടുത്ത ബന്ധുക്കള്‍ക്കോ പോലീസിനോ പെട്ടെന്നുതന്നെ വിവരം കൈമാറാനുള്ള സംവിധാനമാണ് ബി സെയ്ഫ് ആന്‍ഡ് സെക്യുര്‍ നല്‍കുന്നത്.സുരക്ഷിതമല്ലാത്തസ്ഥലങ്ങളില്‍ ചെന്നുപെട്ടാല്‍ ഒരുഫോണ്‍ ഷെയിക്കിലൂടെ ഉപഭോക്താവിന്റെ അപകടാവസ്ഥ, ലൊക്കേഷന്‍ തുടങ്ങിയവ മുന്‍കൂട്ടി മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് എസ്.എം.എസ്. ആയി കൈമാറുവാന്‍ സാധിക്കും.ഇന്റര്‍നെറ്റ് ഇല്ലാതെയും ഈ ആപ്‌ളിക്കേഷന്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് പ്രത്യേകത .
പത്തനംതിട്ട പെരുനാട് ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ബോണി കണ്ണമല, അഞ്ജു എം. നായര്‍, ജിതി ആന്‍ ബാബു സന്‍സു എല്‍സാ മാത്യു,എന്നിവരാണ് ആപ്‌ളിക്കേഷന്‍ നിര്‍മിച്ചത്. അസി. പ്രൊഫ. ജോബിന്‍ എസ്. തോമസ്, അസി. പ്രൊഫ. ജോഷി തോമസ്പ്രൊഫ. ബിജി മാത്യു എന്നിവരാണ് പ്രോജക്ടിന് നേതൃത്വം നല്‍കിയത്.