Trending Now

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം : ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

KONNIVARTHA.COM : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുവാന്‍ പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ ജനുവരി 10 ന് ഉച്ചക്ക് രണ്ടു വരെ പത്തനംതിട്ട സിവില്‍ സ്റ്റേഷനിലുളള വിനോദ സഞ്ചാരവകുപ്പിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍: 0468 2326409.

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 01.01.2022 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

പാട്ടത്തുക, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഒപ്പ് ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ക്വട്ടേഷനുകള്‍ ആധാര്‍ രേഖയുടെ പകര്‍പ്പ് സഹിതം മുദ്രവച്ച കവറുകളില്‍ ഡിസംബര്‍ 31 ന് പകല്‍ മൂന്നിന് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2325270.

error: Content is protected !!