Trending Now

അലങ്കാര മത്സ്യത്തിന് ഇന്ത്യയില്‍ എന്ത് കാര്യം :കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നു

ചില്ല് ഭരണികളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു .158 ഇ​നം മ​ത്സ്യ​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ത് ലം​ഘി​ച്ചാ​ൽ കു​റ്റ​ക​ര​മാ​കു​മെ​ന്നും കേ​ന്ദ്ര ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മീ​നു​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​ക്വേ​റി​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. അ​ക്വേ​റി​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വെ​റ്റി​റ​ന​റി ഡോ​ക്ട​ർ​മാ​രെ​യും സ​ഹാ​യി​യെ​യും നി​യ​മി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വീ​ടു​ക​ളി​ൽ അ​ക്വേ​റി​യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു