കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10.30-ന് കോളേജ് ഓഫീസില്‍ ഹാജരാകണം.
യോഗ്യത: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജിന്റെ www.cea.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക . ഫോണ്‍ 04734 231995.