Trending Now

വടശേരിക്കരയില്‍ ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് നിയമനം; കൂടിക്കാഴ്ച 29 ന്

 

KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ അധികാര പരിധിയില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭ്യസ്തവിദ്യരായ പട്ടിക വര്‍ഗ യുവതീയുവാക്കളുടെ കൂടിക്കാഴ്ച ഈ മാസം 29 നു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തും.

ലൈബ്രേറിയന്‍ തസ്തികയിലേക്കു ലൈബ്രറി സയന്‍സ് ഡിപ്ലോമ/ബിരുദധാരികള്‍ക്കും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അംഗീകൃത നഴ്സിങ്ങ് കോഴ്സ് പാസായവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്കു മുന്‍ഗണന നല്‍കും. പ്രായപരിധി 20-41.

error: Content is protected !!