തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലം നിര്‍മിക്കുന്നതിനായി 5.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ നിന്നും പെരിങ്ങര പഞ്ചായത്ത് പത്താം വാര്‍ഡിലേക്ക് നേരിട്ട് പ്രവേശിക്കുവാനുള്ള കോതേക്കാട്ട് പാലം മണിപ്പുഴ തോടിന് കുറുകെയാണ് നിര്‍മിക്കുന്നത്. നിലവില്‍ ഇവിടെ ചവുട്ടടി പാലമാണ് ഉള്ളത്. രണ്ടു സ്പാനുകളിലായി 20 മീറ്റര്‍ നീളവും ഒരു വശത്ത് നടപ്പാതയോടു കൂടി 9.75 മീറ്റര്‍ വീതിയുമുണ്ടാകും. പാലത്തിന്റെ അനുബന്ധ പാതയുടെ വീതി കൂട്ടി ബിഎം, ബിസി നിലവാരത്തില്‍ പുനര്‍ നിര്‍മിക്കാനാണ് പദ്ധതി.