Trending Now

കോന്നിയിലെ പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി ത്തോടിന് ഇനി സ്വന്തം

കോന്നി :ബ്രട്ടീഷ് മേല്‍ക്കോയ്മയില്‍ പ്രവര്‍ത്തിച്ചിരുന്ന കോന്നി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ തണ്ണി തോടില്‍ പ്രവര്‍ത്തിക്കും .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്‌ മലയോരമായ തണ്ണി തോടിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നത് .കോ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ ഗ്രേ​ഡ് ഇ​പ്പോ​ഴും പ​ഴ​യ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെന്റെര്‍ ത​ന്നെ​യാ​ണ് എന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായി .കോന്നി താലൂക്ക് ആയി രൂപീകരിച്ചപ്പോള്‍ അമ്മയുടെയും കുട്ടികളുടെയും ആശുപത്രിയായി ഉയര്‍ത്തികൊണ്ടു ആശുപത്രിക്ക് താലൂക്ക് പദവി നല്‍കി.ഇതും പ്രകാരം നിയമങ്ങള്‍ നടത്തി.കോന്നി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലാണ് ഇപ്പോഴും കോന്നി സര്‍ക്കാര്‍ ആശുപത്രി .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക്‌ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്ര ത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു പോയി.നിരവധി സബ് സെന്‍റെര്‍ ഇതിനു കീഴില്‍ ഉണ്ട്.പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി തോടിന് അനുവദിച്ചു കൊണ്ടു നടപടികള്‍ സ്വീകരിക്കുകയാണ്.കോ​ന്നി സി.​എ​ച്ച്.​സി ത​ണ്ണി​ത്തോ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ജ​ന​പ്ര​തി​ധി​ക​ൾ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിക്കുകയായിരുന്നു . അ​റി​യി​ച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!