konnivartha.com : എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള നിയുക്തി 2021, മെഗാ ജോബ് ഫെയർ 04/12/2021 മുതല്‍ 8/01/2022 വരെ വിവിധ ജില്ലയില്‍ നടക്കും
എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും. 3000 ൽ പരം ഒഴിവുകളാണ് ജോബ് ഫെയറിലൂടെ നികത്തപ്പെടുന്നത്. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ ഐ.ടി.ഐ, ഡിപ്ലോമ ബി.ടെക്ക് തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് മേളയിൽ പങ്കെടുക്കാം. തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം ലഭിക്കും.
മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Job Fests
venue: Christian College, Chengannur 04772230622
venue: WMO Arts & Science College, Muttil, Wayanad 04936202534
venue: St.Paul’s College Kalamassery 04842422458
venue: University College of Engineering, Kariavattom 04712476713
venue: Govt. Victoria College, Palakkad 04912505204
venue: Fatima Mata National College, Kollam 04742746789
venue: Nadakkavu Girls Higher Secondary School 04952370179
venue: CMS College, Kottayam 04812560413
venue: St. Thomas College, Thrissur 04872331016
venue: Ma’din Polytechnic College, Malappuram 04832734904
venue: MACFAST College, Thiruvalla 04682222745
venue: Nehru Arts & Science College, Kanhangad 04994255582