കനത്ത മഴ :ശബരിമലമല യാത്ര ഇന്ന് നിരോധിച്ചു(20/11/2021)
പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാം മിൽ red alert പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി ഇന്ന് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി അറിയിക്കുന്നു.
ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ virtual queue മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും.