Trending Now

പന്തളം കടക്കാട് വടക്ക് വെള്ളപ്പൊക്കം

 

ഞായറാഴ്ച രാത്രി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കടക്കാട് പ്രദേശങ്ങളിലും കടയ്ക്കാട് വടക്ക് മേഖലയിലുമുള്ളവരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ഭക്ഷണം ഉള്‍പ്പെടെ വിതരണം നടത്തുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ രവിയാണ് ഡെപ്യൂട്ടി സ്പീക്കറിനെ വിവരം അറിയിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഫയര്‍ ഫോഴ്‌സിന്റെ ഡിങ്കി ബോട്ടുകളിലാണ് ഡെപ്യൂട്ടി സ്പീക്കറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി നടത്തിയത്. പ്രദേശത്തിന്റെ സ്ഥിതി നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞതായും പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വിശദമായ പദ്ധതി ലക്ഷ്യമിടുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പ്രദേശവാസികളും പങ്കാളികളായി.

error: Content is protected !!