വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയന വര്‍ഷം ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും.
ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്‍പതിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടക്കുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735266671.