Trending Now

അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്; കൂടിക്കാഴ്ച വെള്ളിയാഴ്ച
konnivartha.com : അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  ഒഴിവുളള ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ബോട്ടണി -1, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -1, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഇക്കണോമിക്സ് -1 തുടങ്ങിയ അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി വെളളിയാഴ്ച (ഒക്ടോബര്‍ 29)രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
error: Content is protected !!