പുനലൂർ – പൊൻകുന്നം റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

 

 

konnivartha.com : പുനലൂർ – പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്.

കുടാതെ റോഡിനോട് ചേർന്നു കിടക്കുന്ന സമാന്തര റോഡുകൾ വേണ്ട രീതിയിൽ ഉയർത്താതെയിരിക്കുന്നതിനാൽ ചെറുവാഹനങ്ങൾക്ക് സഞ്ചാര യോഗ്യമല്ല. ചിറ്റൂർ ജംഗ്ഷനിൽ ആറ്റുകടവിലേക്കുളള രണ്ടാമത്തെ റോഡ് അതിനുദാഹരണമാണ്. അധികാരികളുടെ സത്വര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള, കോന്നി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ് മടത്തിലേത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സുബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ജോർജ്ജ് കണാരയിൽ, ജില്ല ജനറൽ സെക്രട്ടറി ബാബു വെമ്മേലി, ഡിഎംസികെ ജില്ല പ്രസിഡണ്ട് മിനി ജേക്കബ്, ഡിവൈസികെ ജില്ലാ പ്രസിഡണ്ട് സിജിമോൾ മാത്യൂ, നിയോജക മണ്ഡലം സെക്രട്ടറി മാത്യൂ മനത്രയിൽ, ജില്ലാ എക്സിക്കൂട്ടിവു് അംഗം സുലൈമാൻ കോന്നി, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!