Trending Now

അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com : പത്തനംതിട്ട പി.എം.ജി.എസ്.വൈ- പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു) ഓഫീസിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷം ആണ്.
അക്രഡിറ്റഡ് എഞ്ചിനീയര്‍:- യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് (ഓട്ടോകാഡ്, ലെവല്‍സ് എടുക്കുന്നതിലെയും മറ്റു ഗവണ്‍മെന്റ് പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം)
അക്രഡിറ്റഡ് ഓവര്‍സിയര്‍:- യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ (പ്രവൃത്തി പരിചയം അഭികാമ്യം).
യോഗ്യരായ അപേക്ഷകര്‍ നവംബര്‍ 10 ന് വൈകുന്നേരം അഞ്ചിനകം ഓഫീസ് ഓഫ് ദ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു), പി.എം.ജി.എസ്.വൈ, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ രജിസ്റ്റേഡ് പോസ്റ്റായോ, നേരിട്ടോ അപേക്ഷന്റെ വയസ്്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണം.  അപേക്ഷയോടൊപ്പം  ആറ് മാസത്തിനുള്ളില്‍ എടുത്ത തീയതി രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പതിച്ചിരിക്കണം.
© 2025 Konni Vartha - Theme by
error: Content is protected !!